ദേശീയ യൂത്ത് അത്‌ലറ്റിക്സിൽ കേരളം ആറാം സ്ഥാനത്ത്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ദേശീയ യൂത്ത് അത്‌ലറ്റിക്സിൽ കേരളം ആറാം സ്ഥാനത്ത്

Sep 21, 2022, 12:38 PM IST

തിങ്കളാഴ്ച സമാപിച്ച ദേശീയ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 49 പോയിന്റുമായി ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിന്റെ നാണക്കേടിലാണ് കേരള ടീം. ദേശീയ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ കേരളം നടത്തിയ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണിത്. 175 പോയിന്റുമായി ഹരിയാനയാണ് ഒന്നാം സ്ഥാനത്ത്.

ജനപ്രിയ കൊമേഡിയൻ രാജു ശ്രീവാസ്തവ അന്തരിച്ചു

Sep 21, 2022, 11:05 AM IST

പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ രാജു ശ്രീവാസ്തവ അന്തരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ഓഗസ്റ്റ് 10നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്‍റിലേറ്ററിലെ ഐസിയുവിൽ അദ്ദേഹത്തിന്‍റെ നില മെച്ചപ്പെട്ടെങ്കിലും വീണ്ടും ഗുരുതരമാവുകയായിരുന്നു.

പഞ്ചാബില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; സർവകലാശാലയിൽ വൻ പ്രതിഷേധം

Sep 21, 2022, 11:13 AM IST

പഞ്ചാബ് ജലന്ധറില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ലവ്‍ലി പ്രൊഫഷണല്‍ സര്‍വ്വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അഗ്നി എസ്.ദിലീപ് ആണ് മരിച്ചത്. വിദ്യാര്‍ത്ഥിക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി പ്രതിഷേധം നടക്കുകയാണ്.