സ്വന്തം വാഹനങ്ങളിൽ 'കേരള സ്റ്റേറ്റ് ബോർഡ്' വയ്ക്കാന്‍ അനുവദിക്കണമെന്ന സമ്മര്‍ദം ശക്തമാക്കി സര്‍വീസ് സംഘടനകള്‍. ഡെപ്യൂട്ടി സെക്രട്ടറി മുതലുള്ളവർക്ക് ബോർഡ് വയ്ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.
ഷിബു ബേബി ജോൺ ഫെബ്രുവരിയിൽ ആർഎസ്പി സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റേക്കും. എ.എ. അസീസ് രാജി സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് നേതൃമാറ്റം. ഇക്കാര്യം നേരത്തെ ചർച്ച ചെയ്തതാണെന്നും ഫെബ്രുവരിയിൽ ഡൽഹിയിൽ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം അന്തിമ തീരുമാനമെടുക്കുമെന്നും അസീസ് പറഞ്ഞു.
ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ ഓപ്പോ ഉടൻ തന്നെ ഫൈൻഡ് എൻ 2 ഫ്ലിപ്പ് അവതരിപ്പിച്ചേക്കും. ഓപ്പോ ഫൈൻഡ് എൻ 2 ഫ്ലാഗ്ഷിപ്പ് ഫോൺ 2022 ഡിസംബറിലാണ് കമ്പനി ചൈനയിൽ അവതരിപ്പിച്ചത്. കറുപ്പ്, വെളുപ്പ്, പച്ച എന്നീ വേരിയന്റുകളിലാണ് ഓപ്പോ ഫൈൻഡ് എൻ 2 സ്മാർട്ട്ഫോൺ വരുന്നത്.