അനുനിമിഷം വർധിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ നാവികസേനയുടെ ശക്തിയിലേക്ക് ആധുനിക ഡീസൽ ഇലക്ട്രിക് ആക്രമണ അന്തർവാഹിനിയായ ഐ.എൻ.എസ്. വഗീർ എത്തി. കടലിലെ നിശബ്ദ കൊലയാളി സ്രാവ് എന്നാണ് വഗീർ അറിയപ്പെടുന്നത്. പ്രൊജക്ട് പി-75 പ്രകാരം കൽവരി അന്തർവാഹിനിയുടെ കീഴിൽ നിർമ്മിക്കപ്പെട്ട അഞ്ചാമത്തെ അന്തർവാഹിനിയാണ് ഐ.എൻ. എസ്. വഗീർ. കടലിൽ 350 മീറ്റർ താഴ്ചയിൽ കുഴിബോംബുകൾ സ്ഥാപിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം. സ്റ്റെൽത്ത് ടെക്നിക്കുകളാൽ തയ്യാറാക്കിയിരിക്കുന്ന ഈ വിദ്യ ശത്രുസൈന്യത്തിന് ഒരിക്കലും കണ്ടെത്താൻ കഴിയില്ല. ശത്രുവിന്റെ റഡാറിൽ നിന്ന് മറഞ്ഞിരിക്കാൻ കഴിവുള്ള, തദ്ദേശീയമായി നിർമ്മിക്കപ്പെട്ട വഗീറിൽ മിസൈലുകളും സജ്ജമാക്കാൻ സാധിക്കും. മസഗോൺ ഡോക്ക് ലിമിറ്റഡ് നിർമ്മിച്ച ഐ.എൻ.എസ് വഗീറിന് 221 അടി നീളവും, 40 അടി ഉയരവുമുണ്ട്. സ്വയം ഓക്സിജൻ നിർമ്മിക്കാൻ കഴിവുള്ളതിനാൽ ദീർഘനേരം വെള്ളത്തിൽ മുങ്ങിക്കിടക്കാനും കഴിയും. 50 ദിവസം വരെ വെള്ളത്തിനടിയിൽ പ്രവർത്തിക്കാൻ വഗീറിന് കഴിയുമെന്ന് അധികൃതർ സൂചിപ്പിക്കുന്നു. നാല് എം.ടി.യു 12 വി 396 എസ്.ഇ 84 ഡീസൽ എഞ്ചിനുകൾക്ക് പുറമേ 360 എക്സ് ബാറ്ററി സെല്ലുകൾ, പി.എ.എഫ്.സി ഫ്യുവൽ സെല്ലുകൾ എന്നിവയുമുള്ളതിനാൽ നിശബ്ദമായി ശത്രുവിനെ ആക്രമിക്കാൻ അന്തർവാഹിനിക്കാകുന്നു. തിരമാലകളെ കീറിമുറിച്ച് നീങ്ങുമ്പോൾ മണിക്കൂറിൽ 20 കിലോമീറ്ററും, കടലിന്റെ ആഴങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ 37 കിലോമീറ്ററുമായിരിക്കും വഗീറിന്റെ വേഗം. കടലിന് മുകളിലൂടെ മണിക്കൂറിൽ 15 കിലോമീറ്റർ വേഗത്തിൽ പാഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ 12,000 കിലോമീറ്റർ താണ്ടാൻ കഴിവുള്ള വഗീർ വെള്ളത്തിനടിയിൽ മണിക്കൂറിൽ 7.4 എന്ന തോതിൽ 1020 കിലോമീറ്ററും അനായാസം എത്തും. 8 നാവിക ഉദ്യോഗസ്ഥർ, 35 സൈനികർ എന്നിവരാണ് ഈ കൊലയാളി സ്രാവിനെ നിയന്ത്രിക്കുന്നത്. കപ്പലുകൾ, തീരങ്ങൾ, മറ്റ് അന്തർവാഹിനികൾ എന്നിവയെ ലക്ഷ്യമാക്കി അയക്കാൻ സാധിക്കുന്ന ഇരട്ട ലക്ഷ്യമുള്ള അതിശക്തമായ ആയുധമായ വഗീറിനെ 1967 മുതൽ പല രാജ്യങ്ങളും അവരുടെ നാവികസേനയുടെ വിശ്വസ്ഥനായി കൂടെ നിർത്തിയിട്ടുണ്ട്. എസ്.എം.39 എക്സോസെറ്റ് ആന്റി കപ്പൽ മിസൈലുകളും വഹിച്ചായിരിക്കും വഗീറിന്റെ യാത്ര. മണിക്കൂറിൽ 1,148 കിലോമീറ്റർ വേഗതയിൽ പായുന്ന ഇവ അന്തർവാഹിനിയിൽ നിന്ന് നിശബ്ദമായി പുറത്തു വരുകയും, ശത്രുവിനെ പിന്നാലെ പാഞ്ഞ് നശിപ്പിക്കുകയും ചെയ്യുന്നു.
കാലിഫോർണിയ മോണ്ടെറി പാർക്കിലെ ഡാൻസ് ക്ലബ്ബിൽ നടന്ന വെടിവെപ്പിലെ അക്രമിയെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച മോണ്ടെറി പാർക്കിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ടോറൻസിൽ പാർക്കിലാണ് അക്രമിയെ ഡ്രൈവർ സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ ഇയാൾ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വ്യാപകമാകുന്നതിനാൽ തമിഴ്നാട്ടിലെ 80 % സ്ത്രീകളും ബീഡി തെറുപ്പ് ഉപേക്ഷിച്ച് മറ്റ് ജോലികൾ തേടുന്നുവെന്ന് പഠനം. അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടത്തിയ സർവേയിലാണ് ഈ വിവരം. ബീഡിത്തൊഴിലാളികളെ ബദൽ ഉപജീവനമാർഗത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു സർവേ.