വീട്ടുമുറ്റത്തെ തുളസിയുടെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം എന്നറിയാം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

വീട്ടുമുറ്റത്തെ തുളസിയുടെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം എന്നറിയാം

Sep 19, 2022, 11:42 AM IST

പ്രമേഹരോഗം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർ സമൂഹത്തിൽ നിരവധിയാണ്. ശരീരത്തിൽ ഇൻസുലിൻ ഉൽപ്പാദനം കുറയുകയോ, വേണ്ട വിധത്തിൽ ഉപയോഗിക്കാൻ കഴിയാതാവുകയോ വരുമ്പോഴാണ് പ്രമേഹമുണ്ടാകുന്നത്. വീട്ടുമുറ്റത്ത് പ്രെത്യേക സ്ഥാനം നൽകിയിരിക്കുന്ന ഔഷധ സസ്യമായ തുളസിക്ക് പ്രമേഹമുൾപ്പെടെ നിരവധി രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ആയുർവേദ ചികിത്സാ രീതികളിൽ വലിയ സ്ഥാനമാണ് തുളസിയിലക്കുള്ളത്. അണുബാധയകറ്റുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങളും, ആന്റി ഫംഗൽ ഗുണങ്ങളും ധാരാളമായടങ്ങിയിരിക്കുന്ന തുളസിയില മുറിവ്, ജലദോഷം, തലവേദന, ഛർദി തുടങ്ങിയവക്കുള്ള പ്രഥമശുശ്രൂഷക്കായി ഉപയോഗിക്കുന്നു. തുളസിയിലെ യൂജിനോൾ, മീഥെയ്ൽ യൂജിനോൾ എന്നീ ഘടകങ്ങൾ ഇൻസുലിൻ ഉൽപ്പാദനം ഉയർത്തുകയും, ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നതിനായി ശരീരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ പ്രമേഹത്തിന് കാരണമാകുന്ന ഇൻസുലിന്റെ ആനുപാതം നിയന്ത്രണവിധേയമാകുന്നത് വഴി പ്രമേഹവും വരുതിയിലാകുന്നു. രക്തസമ്മർദ്ദമുയരുന്നതിനും യൂജിനോൾ പരിഹാര മാർഗമാണ്. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ തുളസിയില ഉപയോഗിച്ച് വെള്ളം തിളപ്പിച്ച്‌ കുടിക്കുന്നതിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയും ഉയർത്താൻ കഴിയും. ദഹനേന്ദ്രിയങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും, ശരീരത്തെ ഡീറ്റോക്സ് ചെയ്യുന്നതിനും സഹായിക്കുന്ന ആന്റിഓക്സിഡന്റ് ഘടകങ്ങളും തുളസിയിലയിൽ വേണ്ടുവോളമുണ്ട്. പതിവായി തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കുന്നത് വഴി തലച്ചോറിന്റെ പ്രവർത്തനവും മെച്ചപ്പെടുന്നതായി തെളിയിക്കപ്പെട്ടിരിക്കുന്നു. ശക്തമായ എക്സ്പെക്ടറന്റ്,ആന്റിട്യൂസീവ് ഗുണങ്ങളടങ്ങിയ തുളസിയില ചുമ ഇല്ലാതാക്കാനുള്ള എല്ലാ മരുന്നുകളിലും ഉപയോഗിക്കപ്പെടുന്നു. രക്തത്തെ ശുദ്ധമാക്കുന്ന കഴിവുള്ളതിനാൽ ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനും, രക്തജന്യ രോഗങ്ങളെ അകറ്റി നിർത്തുന്നതിനും തുളസി ധൈര്യപൂർവ്വം ഉപയോഗിക്കാം. മാനസിക സമ്മർദ്ദമുയരുന്നതിന് കാരണമാകുന്ന കോർട്ടിസോൾ എന്ന ഹോർമോണിനെ പോലും പിടിച്ചു കെട്ടുന്നതിനുള്ള കഴിവ് തുളസിക്കുണ്ട്. തുളസി വെള്ളം ശീലമാക്കുന്നത് വഴി ടെൻഷൻ, ഉത്കണ്ഠ തുടങ്ങിയ വിഷാദരോഗത്തിന്റെ സർവ്വ ലക്ഷണങ്ങളും ഒഴിവാക്കാനാകുന്നു.

സമ്മാനദാന ചടങ്ങിനിടെ സുനില്‍ ഛേത്രിയെ തള്ളിമാറ്റി ബംഗാള്‍ ഗവർണർ; വിവാദമാകുന്നു

Sep 19, 2022, 11:27 AM IST

ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ സമ്മാനദാന ചടങ്ങിനിടെ ബെംഗളൂരു എഫ്സി ക്യാപ്റ്റൻ സുനിൽ ഛേത്രിയെ ബംഗാൾ ഗവർണർ അപമാനിച്ചതായി പരാതി. ട്രോഫി നൽകിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയ്ക്ക് ഗവർണർ ലാ ഗണേശന്‍ ഛേത്രിയെ കൈകൊണ്ട് തള്ളുന്ന വി‍ഡിയോയാണ് പുറത്തുവന്നത്.

ഇൻ-ബിൽറ്റ് കൊളാഷ് എഡിറ്റർ ഇനി ഗൂഗിൾ ഫോട്ടോസിലും

Sep 19, 2022, 11:31 AM IST

പുതിയ അപ്ഡേറ്റുമായി ഗൂഗിൾ ഫോട്ടോസ്. ഇൻ-ബിൽറ്റ് കൊളാഷ് എഡിറ്റർ ഉൾപ്പെടെ നിരവധി ക്രിയേറ്റീവ് ടൂളുകളിലേക്ക്, ഉപയോക്താക്കൾക്ക് ആക്സസ് നൽകുന്ന അപ്ഡേറ്റ് ഗൂഗിൾ ഫോട്ടോസ് അവതരിപ്പിക്കുന്നു. ബ്രാൻഡ്-ന്യൂ സിനിമാറ്റിക് വിഷ്വൽ ഇഫക്റ്റുകളും, മ്യൂസിക്കൽ പിന്തുണയുമുള്ള പുതിയ മെമ്മറി ഫീച്ചറും, ഇതിൽ ഉൾപ്പെടുന്നു.