കോടിയേരി ബാലകൃഷ്‌ണന്റെ ആരോഗ്യനിലയില്‍ പുരോഗതി; ചിത്രങ്ങള്‍ വൈറല്‍
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കോടിയേരി ബാലകൃഷ്‌ണന്റെ ആരോഗ്യനിലയില്‍ പുരോഗതി; ചിത്രങ്ങള്‍ വൈറല്‍

Sep 21, 2022, 09:15 AM IST

ചെന്നൈയിൽ ചികിത്സയിൽ കഴിയുന്ന സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ പുരോഗതി. ആശുപത്രിയിൽ നിന്നുള്ള കോടിയേരിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അദ്ദേഹത്തിന്റെ ചിത്രം സിപിഐഎം നേതാക്കൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നുണ്ട്.

ആദ്യ ടി-20യിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ആവേശജയം

Sep 21, 2022, 08:05 AM IST

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20യിൽ ഓസ്ട്രേലിയക്ക് ഇന്ത്യയ്‌ക്കെതിരെ ജയം. മൊഹാലിയിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയ നാല് വിക്കറ്റിന് വിജയിച്ചു. ഇന്ത്യ ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ മറികടന്നു. കാമറൂൺ ഗ്രീൻ 61 റൺസ് നേടി.

ദുല്‍ഖറിന്‍റെ ‘ചുപ്’ പ്രിവ്യൂ ഷോകളില്‍ മികച്ച അഭിപ്രായം നേടി

Sep 21, 2022, 09:25 AM IST

ദുൽഖർ സൽമാനും സണ്ണി ഡിയോളും ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, 'ചുപ്: റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ്' ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രിവ്യു ഷോകൾക്ക് ശേഷം ദുൽഖറിന്റെ പ്രകടനത്തെയും സിനിമയേയും പുകഴ്ത്തി നിരവധി പേർ രംഗത്തെത്തി.