കോട്ടയം സ്വദേശി അരവിന്ദിന്‍റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കോട്ടയം സ്വദേശി അരവിന്ദിന്‍റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Jan 25, 2023, 05:47 PM IST

സുഹൃത്തായ സ്ത്രീയുടെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് കുടുംബം. കോട്ടയം സ്വദേശി അരവിന്ദിന്‍റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകി. തലയിലെയും ശരീരത്തിലെയും മുറിവുകളാണ് ബന്ധുക്കളുടെ സംശയം ബലപ്പെടുത്തുന്നത്.

ട്വന്റി20 ക്രിക്കറ്റ്; 2022ലെ മികച്ച പുരുഷ താരം സൂര്യകുമാർ യാദവ്

Jan 25, 2023, 06:31 PM IST

കഴിഞ്ഞ വർഷത്തെ ഐസിസിയുടെ ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച പുരുഷ താരമായി സൂര്യകുമാർ യാദവ്. ടി20യിൽ ഒരു കലണ്ടർ വർഷത്തിൽ 1000 റൺസിനു മുകളിൽ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് സൂര്യകുമാർ യാദവ്. ടി20യിൽ ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരവും സൂര്യയാണ്. 2022 ൽ 68 സിക്സറുകൾ താരം നേടി.

തമിഴ്‌നാട്ടില്‍ ഗുട്ക, പാന്‍മസാല എന്നിവയുടെ ഉത്പാദനവും വില്‍പനയും നിരോധിച്ചുള്ള ഉത്തരവിന് സ്റ്റേ

Jan 25, 2023, 06:13 PM IST

തമിഴ്നാട്ടിൽ ഗുഡ്ക, പാൻ മസാല എന്നിവയുടെ ഉത്പാദനവും വിൽപ്പനയും നിരോധിച്ചുകൊണ്ട് ഭക്ഷ്യസുരക്ഷാ കമ്മീഷണർ 2018 ൽ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട്, ഗുഡ്ക ഉൽപ്പന്നങ്ങൾക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്നില്ല എന്ന കാരണത്താലാണ് റദ്ദാക്കൽ.