സമരങ്ങളില്‍ പങ്കെടുത്ത് നിരവധി കേസുകളില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തകര്‍ക്ക് കെപിസിസിയുടെ പിന്തുണ. പ്രയാസം അനുഭവിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ മുഴുവന്‍ കേസുകളും ഏറ്റെടുമെന്നാണ് കെപിസിസി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ആഗസ്റ്റില്‍ അദാലത്ത് സംഘടപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.ആഗസ്റ്റ് എട്ടിന് നടക്കുന്ന ലോക് അദാലത്തില്‍ സമൻസ് കിട്ടിയ പ്രവര്‍ത്തകരെല്ലാം എത്തണമെന്നാണ് പാര്‍ട്ടി നിര്‍ദേശ
നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ‘യംഗ് ഇന്ത്യയുടെ’ ഓഫീസ് സീൽ ചെയ്ത പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി ഡൽഹിയിലെത്തി. എഐസിസി ആസ്ഥാനത്തും സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വസതികൾക്ക് മുന്നിലും പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുകയാണ്. പ്രതിഷേധ സാധ്യത കണക്കിലെടുത്തുള്ള നടപടിയാണിതെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഓഗസ്റ്റ് ആറിന് നടക്കുന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (എ എ പി) സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് ആൽവയെ പിന്തുണയ്ക്കും.