ആലപ്പുഴ ജില്ലാ കളക്ടർ ആയി വി ആർ കൃഷ്ണ തേജ ചുമതലയേറ്റു. എഡിഎമ്മിൽ നിന്നാണ് ചുമതലയേറ്റത്. കളക്ടറായി നിയമിതനായ ശ്രീറാം വെങ്കിട്ടരാമനെതിരെ, വലിയ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ്, കൃഷ്ണ തേജയെ നിയമിച്ചത്. ഇന്നലെ തന്നെ ശ്രീറാം കളക്ടർ സ്ഥാനം രാജിവച്ചിരുന്നു.
ബാങ്കുകളിലെ നിഷ്ക്രിയ ആസ്തികളുടെ ആദ്യ ഭാഗം നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി, അല്ലെങ്കില്‍ ബാഡ് ബാങ്ക് ജൂലൈയില്‍ ഏറ്റെടുക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ബാങ്കുകളിലെ 500 കോടി രൂപയ്ക്കു മുകളിലുള്ള, നിഷ്ക്രിയ ആസ്തി അക്കൗണ്ടുകള്‍ ഏറ്റെടുക്കുന്നതിനായുള്ള പ്രത്യേക കമ്പനിയാണ് ബാഡ് ബാങ്ക്.
ലോകഫുട്ബോളിലെ ഏറ്റവും പ്രിയപ്പെട്ട താരം ലയണൽ മെസിയാണെന്ന് എടികെ മോഹൻ ബഗാന്റെ പുതിയ സൂപ്പർസ്റ്റാർ ഫ്ലോറെന്റിൻ പോഗ്ബ. കഴിഞ്ഞ ദിവസം കൊൽക്കത്തയിലെത്തിയ ഫ്ലോറെന്റിൻ തന്റെ ആദ്യ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുട്ടിക്കാലത്ത് താനും പത്താം നമ്പറിൽ കളിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.