'ഫെയിം ഇന്ത്യ ഫേസ് 2' പദ്ധതി പ്രകാരം കെ.എസ്.ആർ.ടി.സിക്ക് 250 ഇലക്ട്രിക് ബസുകൾ കേന്ദ്രസർക്കാർ അനുവദിച്ചതായി ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ എൻ.കെ.പ്രേമചന്ദ്രനെ അറിയിച്ചു.കാർബൺ മൂലം ഉള്ള വായു മലിനീകരണം കുറയ്ക്കുന്നതിന് ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
സോഷ്യൽ മീഡിയ രാജ്യത്തെ നിയമം പാലിക്കുന്നുണ്ടോ എന്നറിയാൻ ത്രൈമാസ പരിശോധന നടത്താൻ ഒരുങ്ങുകയാണ് ഐടി മന്ത്രാലയം . ഓരോ മൂന്ന് മാസത്തിലും മന്ത്രാലയം കമ്പനികളെ ഓഡിറ്റ് ചെയ്യും. ഉള്ളടക്കവുമായി ബന്ധപ്പെട്ട ഉപയോക്താക്കളുടെ പരാതികളിൽ സ്വീകരിച്ച നടപടികൾ കണക്കിലെടുക്കും എന്നാണ് അറിയിപ്പ്.
പാർട്ടി കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിട്ടികളും സമാനമായ സാമ്പത്തിക ഇടപാടുകളും നടത്തരുതെന്ന് സി.പി.എം നിർദ്ദേശം. പയ്യന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഫീസ് കെട്ടിടം പണിയുന്നതിന് ഗിഫ്റ്റ് സ്കീം ഉൾപ്പെടുത്തിയുള്ള ചിട്ടി നടത്തിപ്പ് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് കമ്മിറ്റികളോട് ഈ നിർദേശം.