75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി, 50 ലക്ഷം ദേശീയ പതാകകൾ നിർമ്മിക്കാൻ കുടുംബശ്രീ. സംസ്ഥാനത്തെ കുടുംബശ്രീയുടെ തയ്യൽ യൂണിറ്റുകളിൽ, പതാക നിർമ്മാണം ആരംഭിച്ചു. കുടുംബശ്രീയുടെ കീഴിലുള്ള 700 ഓളം തയ്യൽ യൂണിറ്റുകളിൽ, നാലായിരത്തോളം കുടുംബശ്രീ അംഗങ്ങളാണ് പതാക നിർമ്മിക്കുന്നത്.
സംസ്ഥാന ജനസംഖ്യാ കമ്മീഷൻ രൂപീകരിക്കുന്നതിനും, ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിനുമുള്ള പ്രമേയങ്ങൾ, മണിപ്പൂർ നിയമസഭ ഏകകണ്ഠമായി പാസാക്കി. സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം, ജനതാദൾ (യുണൈറ്റഡ്) എംഎൽഎ കെ ജോയ്കിഷനാണ്, പ്രമേയങ്ങൾ അവതരിപ്പിച്ചത്.
ട്വിറ്റര്‍ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ടെസ്ല തലവൻ ഇലോണ്‍ മസ്ക്. ഏറ്റെടുക്കൽ കരാർ അംഗീകരിക്കുന്നതിന് മുമ്പ് കമ്പനിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രധാന വശങ്ങളെക്കുറിച്ച് ട്വിറ്റർ തന്നെ തെറ്റിദ്ധരിപ്പിച്ചതായി മസ്ക് ആരോപിച്ചു.