കുവൈത്തിൽ ഫാമിലി വിസ അനുവദിക്കാനുള്ള ശമ്പള പരിധി ഉയർത്തുന്നു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കുവൈത്തിൽ ഫാമിലി വിസ അനുവദിക്കാനുള്ള ശമ്പള പരിധി ഉയർത്തുന്നു

Sep 19, 2022, 09:20 AM IST

ഫാമിലി വീസയ്ക്കുള്ള മാനദണ്ഡങ്ങൾ കര്‍ശനമാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഫാമിലി വിസ അനുവദിക്കാനുള്ള ശമ്പള പരിധി ഉയർത്തുമെന്നാണ് സൂചന. ഫാമിലി വിസക്ക് അപേക്ഷിക്കുന്നവരുടെ ശമ്പള പരിധി നിലവിലുള്ള 500 കുവൈത്ത് ദിനാറിൽ നിന്ന് 800 ആയി ഉയർത്താൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായാണ് റിപ്പോർട്ട്.

തുറക്കൽ കുളത്തിൽ കുളത്തല്ല്; വീഴാതെ പോരാടിയാൽ രണ്ട് ചാക്ക് അരി സമ്മാനം

Sep 19, 2022, 09:11 AM IST

ചേലേമ്പ്ര ചക്കുളങ്ങര തുറക്കൽ കുളത്തിൽ 60 പേർ അണിനിരന്ന കുളത്തല്ല് ഗ്രാമീണരിൽ ആവേശം പകർന്നു. 4 മണിക്കൂറിനിടെ 4 റൗണ്ട് വരെ പിന്തള്ളപ്പെടാതെ ജയിച്ചരിൽ അവസാന റൗണ്ടിലും ശേഷി പ്രകടിപ്പിച്ച 2 പേരാണ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി വിജയ കിരീടം ചൂടിയത്. കുളത്തിന് മീതെയൊരു മരത്തടി വലിച്ചിട്ട് അതിന് മീതെ 2 പേർ മുഖാമുഖം ഇരുന്ന് തലയണ കൊണ്ട് തല്ലിയായിരുന്നു മത്സരം. ചിലർ തലയണ താഴെ വീണ് പുറത്തായി..

ഇന്ത്യൻ നിർമിത ഫോണുകൾക്ക് ഡിമാന്‍ഡ് ഏറുന്നു; വില്‍പ്പനയില്‍ വന്‍ മുന്നേറ്റം

Sep 19, 2022, 10:09 AM IST

ഇന്ത്യൻ നിർമ്മിത ഫോണുകളുടെ ഡിമാൻഡ് വർദ്ധിച്ചു. 2022 ന്റെ രണ്ടാം പാദത്തിൽ 4.4 കോടിയിലധികം ഇന്ത്യൻ നിർമ്മിത ഫോണുകൾ വിറ്റഴിഞ്ഞു. മേഡ് ഇൻ ഇന്ത്യ സ്മാർട്ട്ഫോൺ വിൽപ്പനയിൽ വലിയ കുതിച്ചുചാട്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒപ്പോയാണ് ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്. ഫീച്ചർ ഫോൺ വിഭാഗത്തിൽ ലാവ 21 ആണ് ഒന്നാമത്.