സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി റെയിൽവേ സ്റ്റേഷൻ നിർമ്മാണത്തിനായി കണ്ടെത്തിയ കണ്ണൂരിലെ സ്ഥലം 45 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ തീരുമാനം. റെയിൽവേ ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമി റെയിൽവേ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ് പാട്ടത്തിന് നൽകുന്നത്. 26.3 കോടി രൂപയ്ക്കാണ് 45 വർഷത്തേക്ക് ഭൂമി പാട്ടത്തിന് നൽകുക.
പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ ബിനു പുളിക്കണ്ടം തന്റെ പ്രതിഷേധം വ്യക്തമാക്കി. ഇത് വഞ്ചനയുടെ ദിവസമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെല്ലാം കാലം ഉത്തരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കറുത്ത വസ്ത്രം ധരിച്ചാണ് അദ്ദേഹം നഗരസഭയിലെത്തിയത്. പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കുറഞ്ഞത് അഞ്ച് മണ്ഡലങ്ങളിലെങ്കിലും ബിജെപി വിജയിക്കുമെന്ന് പ്രകാശ് ജാവദേക്കർ. എൻഡിഎ മുന്നണി വിപുലീകരിക്കാൻ വിവിധ പാർട്ടികളുമായി ചർച്ച നടത്തിവരികയാണെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും, ബിജെപി വൈകാതെ കേരളത്തിൽ നിർണായക ശക്തിയായി മാറുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.