ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് രാഷ്ട്രപതിക്ക് പരാതി നല്‍കി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് രാഷ്ട്രപതിക്ക് പരാതി നല്‍കി

Sep 20, 2022, 01:32 PM IST

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് രാഷ്ട്രപതിക്ക് പരാതി നൽകി. ഭരണഘടനാ തത്വങ്ങൾ പാലിക്കാൻ ഗവർണറെ ഉപദേശിക്കണമെന്ന്, ബിനോയ് വിശ്വം എംപി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. സിപിഎം, എൽഡിഎഫ് നേതാക്കൾ ഗവർണറെ വിമർശിക്കുന്നത് തുടരുന്നതിനിടെ, ബിജെപി നേതാക്കൾ ഗവർണർക്ക് പിന്തുണയുമായി രംഗത്തെത്തി.

സമ്പൂർണ സാക്ഷരത കൈവരിച്ച കേരളം വിദ്യാഭ്യാസത്തില്‍ 100 ശതമാനമെന്ന് പറയാനാകില്ല:സുപ്രീം കോടതി

Sep 20, 2022, 01:19 PM IST

100 ശതമാനം സാക്ഷരത കൈവരിച്ച കേരളം വിദ്യാഭ്യാസരംഗത്ത് ആ പുരോഗതി കൈവരിച്ചുവെന്ന് പറയാനാകില്ലെന്ന് സുപ്രീം കോടതി. അധ്യാപക നിയമനത്തിനുള്ള സെറ്റ് പരീക്ഷ പാസാകാൻ ജനറൽ വിഭാഗത്തിനും സംവരണ വിഭാഗക്കാർക്കും വ്യത്യസ്ത മാർക്ക് തിരഞ്ഞെടുക്കുന്നതിനെതിരെ എൻഎസ്എസ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

തരൂരിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ സ്ഥിരതയില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

Sep 20, 2022, 03:47 PM IST

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷസ്ഥാനം ഏറ്റെടുക്കേണ്ട നല്ല സമയമിതാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശശി തരൂരിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ സ്ഥിരതയില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.‘രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കേണ്ട നല്ല സമയമിതാണ്. അദ്ദേഹത്തിന് മാത്രമേ ജനങ്ങളെയും പാ