ഇടത് അനുഭാവികളും ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്നു: രാഹുൽ ഗാന്ധി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഇടത് അനുഭാവികളും ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്നു: രാഹുൽ ഗാന്ധി

Sep 19, 2022, 09:48 PM IST

ചില ഇടതുപക്ഷ പ്രവർത്തകർ ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി. അവർ വ്യക്തികളെയല്ല, പ്രത്യയശാസ്ത്രത്തെയാണ് പിന്തുണയ്ക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്ര ഇപ്പോൾ ആലപ്പുഴയിലാണ്. യാത്രയ്ക്കിടെ പുന്നമട ഫിനിഷിംഗ് പോയിന്‍റിലെത്തിയ രാഹുൽ ഗാന്ധി ചൂണ്ടൻ വള്ളം തുഴഞ്ഞു.

ഗവർണർ പദവിയിലിരുന്ന് ആര്‍എസ്എസ് രാഷ്ട്രീയം പറയരുത്: പിണറായി വിജയൻ

Sep 19, 2022, 09:04 PM IST

വിദേശ പ്രത്യയശാസ്ത്രത്തെ പുച്ഛിക്കുന്ന ഗവർണർ ആർഎസ്എസിന് വിധേയനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഭരണഘടനാ പദവിയിൽ ഇരുന്ന് ഇത്ര മോശമായി സംസാരിക്കരുത്. ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രീയ ചായ്‌വ് ഉണ്ടായിരിക്കാം, എന്നാൽ ഗവർണർ സ്ഥാനത്തിരുന്ന് ആ രാഷ്ട്രീയം പറയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്യപിച്ചെത്തിയതിനാൽ പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടെന്ന് പ്രതിപക്ഷം

Sep 19, 2022, 10:13 PM IST

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ മദ്യപിച്ച് ലക്കുകെട്ട് വന്നതിനാൽ വിമാനത്താവളത്തിൽ നിന്ന് ഇറക്കിവിട്ടതായി പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പഞ്ചാബിലെ ഭരണകക്ഷിയായ എഎപി പ്രതികരിച്ചു. മദ്യലഹരിയിലായതിനാലാണ് വിമാനത്തിൽ നിന്ന് മന്നെ ഇറക്കിയതെന്ന് ശിരോമണി അകാലിദൾ ആരോപിച്ചു.