ലൈഫ് മിഷൻ ഇടപാടില്‍ കോഴ ആരോപണം ആവർത്തിച്ച് സ്വപ്ന സുരേഷ്. അന്വേഷണ ഉദ്യോഗസ്ഥർ തെളിവുകൾ അട്ടിമറിച്ചോ എന്ന് അറിയില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. കൈവശമുള്ള തെളിവുകൾ നൽകുമെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കോഴപ്പണം കൈപ്പറ്റിയെന്ന് പി എസ് സരിത്ത് വെളിപ്പെടുത്തി.
ആൻഡമാനിലെ 21 ദ്വീപുകൾക്ക് പരമവീരചക്ര ജേതാക്കളുടെ പേര് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'പരാക്രം ദിവസ്' ആഘോഷങ്ങളുടെ ഭാഗമായാണ് ദ്വീപുകൾക്ക് പേര് നൽകിയത്. സുഭാഷ് ചന്ദ്രബോസിന്റെ 126-ാം ജന്മദിനത്തോടനുബന്ധിച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപിൽ നിർമ്മിക്കുന്ന സ്മാരകത്തിന്റെ മാതൃകയും അനാച്ഛാദനം ചെയ്തു.
എറണാകുളം ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ ബോധവൽകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കാക്കനാട് സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.