ഐ.എസുമായി ബന്ധം; ശിവമോഗയില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഐ.എസുമായി ബന്ധം; ശിവമോഗയില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു

Sep 21, 2022, 12:52 PM IST

ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മൂന്ന് പേരെ കർണാടകയിലെ ശിവമോഗയിൽ അറസ്റ്റ് ചെയ്തു. സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന സംഘം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു.

ഐ.ടി.ഐകളിൽ പരിശീലന മേന്മ വർദ്ധിപ്പിക്കാൻ നടപടി: മന്ത്രി വി ശിവൻകുട്ടി

Sep 21, 2022, 12:18 PM IST

ഐ.ടി.ഐകളിലെ അടിസ്ഥാന സൗകര്യവികസനത്തോടൊപ്പം പരിശീലനത്തിന്‍റെ ഗുണനിലവാരം വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കുള്ള സർട്ടിഫിക്കറ്റുകളുടെ സംസ്ഥാനതല വിതരണം ഉദ്ഘാടനം ചെയ്തു.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 മത്സരം; കാര്യവട്ടത്തെ പകുതി ടിക്കറ്റുകളും വിറ്റു തീർന്നു

Sep 21, 2022, 12:57 PM IST

കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനുള്ള ടിക്കറ്റുകളിൽ പകുതിയിലേറെയും ഒറ്റ ദിവസം കൊണ്ട് വിറ്റഴിഞ്ഞു. ഇന്നലെ വൈകുന്നേരം വരെ 13567 ടിക്കറ്റുകളാണ് ഓൺലൈൻ ബുക്കിംഗിലൂടെ വിറ്റഴിഞ്ഞത്. ആകെ 30000 ത്തിലധികം ടിക്കറ്റുകളാണ് വിൽപ്പനയ്ക്കുള്ളത്.