റിപ്പബ്ലിക് ദിനത്തിൽ മദ്യശാലകൾക്ക് അവധി; ബാറുകൾ തുറന്ന് പ്രവർ‌ത്തിക്കും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

റിപ്പബ്ലിക് ദിനത്തിൽ മദ്യശാലകൾക്ക് അവധി; ബാറുകൾ തുറന്ന് പ്രവർ‌ത്തിക്കും

Jan 25, 2023, 07:12 PM IST

ബിവറേജസ് കോർപ്പറേഷന്‍റെയും കൺസ്യൂമർഫെഡിന്‍റെയും മദ്യശാലകൾക്ക് വ്യാഴാഴ്ച അവധി. ഇതാദ്യമായാണ് റിപ്പബ്ലിക് ദിനത്തിൽ മദ്യശാലകൾക്ക് അവധി പ്രഖ്യാപിക്കുന്നത്. ബാറുകൾ തുറന്ന് പ്രവർത്തിക്കും. ബിവറേജസ് കോർപ്പറേഷൻ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ കൺസ്യൂമർഫെഡിന്‍റെ കടകൾക്ക് അവധി നൽകാൻ ബോർഡ് യോഗം തീരുമാനിക്കുകയായിരുന്നു.

രാഷ്ട്രീയ നേട്ടം പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് കേന്ദ്രത്തിൻ്റെ ശ്രദ്ധ: നിതീഷ് കുമാർ

Jan 25, 2023, 06:57 PM IST

സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക കാര്യങ്ങളിൽ ഇതുവരെയില്ലാത്ത രീതിയിലുള്ള കേന്ദ്ര സർക്കാർ ഇടപെടലാണ് ഇപ്പോൾ നടത്തുന്നതെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. വിഭവസമാഹരണത്തിനായി ദരിദ്ര സംസ്ഥാനങ്ങൾ കടമെടുക്കുന്നത് കേന്ദ്ര സർക്കാർ നിയന്ത്രിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭവന നിർമാണ ബോർഡ് നിർത്തലാക്കാൻ നിർദ്ദേശം; ചീഫ് സെക്രട്ടറിക്കെതിരെ വിമർശനവുമായി റവന്യൂ മന്ത്രി

Jan 25, 2023, 07:28 PM IST

ഭവന നിർമാണ ബോർഡ് നിർത്തലാക്കാനുള്ള ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നിർദ്ദേശത്തിനെതിരെ മന്ത്രിസഭാ യോഗത്തിൽ വിമർശനമുന്നയിച്ച് റവന്യൂമന്ത്രി കെ.രാജൻ. ചീഫ് സെക്രട്ടറി ഒറ്റയ്ക്ക് വലിയ തീരുമാനങ്ങൾ എടുക്കരുതെന്നും ഇവിടെ സർക്കാരുണ്ടെന്ന് ഓർക്കണമെന്നും കെ രാജൻ പറഞ്ഞു.