ലോകത്തിലെ ധനികരുടെ പട്ടികയിൽ ഗൗതം അദാനി 4ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അദാനി ഗ്രൂപ്പ് സ്ഥാപകനും കോടീശ്വരനും ഇന്ത്യൻ ബിസിനസുകാരനുമായ ഗൗതം അദാനി ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ 3ആം സ്ഥാനത്തായിരുന്നു. ബെർണാഡ് അർനോൾട്ട് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി തുടരുന്നു.
കൺഫർമേഷൻ നൽകിയതിന് ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കുമെന്ന് കേരള പി.എസ്.സി. കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം കൂടി വരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനെ ഇത് ബാധിക്കുന്നുവെന്നും പി എസ് സി പറഞ്ഞു.
സെപ്തംബറിലോ ഒക്ടോബറിലോ ആദ്യ കപ്പൽ വിഴിഞ്ഞത്ത് എത്തിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ആദ്യ കപ്പൽ പരീക്ഷണാടിസ്ഥാനത്തിൽ എത്തും. തുറമുഖം പൂർണ്ണമായും തയ്യാറാകാൻ അവിടുന്ന് ഒരു വർഷത്തിലേറെ സമയമെടുക്കും. ഇതുവരെ വിഴിഞ്ഞത്ത് 60% പദ്ധതി പൂർത്തിയായി. നിലവിലെ സാഹചര്യത്തിൽ കല്ലിന് ക്ഷാമമില്ലെന്നും മന്ത്രി പറഞ്ഞു.