ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Aug 6, 2022, 09:53 PM IST

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ, ഒഡിഷ - ബംഗാൾ തീരത്തിനു മുകളിലായി ന്യൂനമർദം രൂപപ്പെട്ടുവെന്നും, അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തിപ്പെടാൻ സാധ്യതയെന്നും, കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്‍റെ പ്രഭാവത്തിൽ, ഓഗസ്റ്റ് 6 മുതൽ 10 വരെ കേരളത്തിൽ, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

സഹതടവുകാരന്റെ ദേഹത്ത് ചൂട് വെള്ളമൊഴിക്കാൻ ക്വട്ടേഷൻ ; നിഷാമിനെതിരെ ജയിലിലും കേസ്

Aug 6, 2022, 09:13 PM IST

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വ്യവസായി മുഹമ്മദ് നിഷാമിനെതിരെ ജയിലിലും കേസ്. സഹതടവുകാരന്റെ ദേഹത്ത് ചൂട് വെള്ളമൊഴിച്ച് പൊള്ളിക്കാന്‍ കൊട്ടേഷന്‍ കൊടുത്ത സംഭവത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിഷാമിന്റെ സഹതടവുകാരനായ നസീര്‍ എന്നയാള്‍ക്കാണ് പൊളളലേറ്റിരിക്കുന്നത്. നസീര്‍ കൊലക്കേസ് പ്രതിയാണ്..

കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തില്‍ വെടിവയ്പ് ; സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

Aug 6, 2022, 09:49 PM IST

കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയത്തിൽ വെടിവയ്പ്. വെടിവെപ്പിൽ ഒരു സിഐഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വെടിയുതിർത്ത സിഐഎസ്എഫ് ജവാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മ്യൂസിയത്തിൽ 15 റൗണ്ട് വെടിവെപ്പ് നടന്നതായി, കൊൽക്കത്ത പോലീസ് അറിയിച്ചു. വെടിയേറ്റ മറ്റൊരു ജവാന്‍റെ നില ഗുരുതരമാണ്.