മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കർ ഈ മാസം സർവീസിൽ നിന്ന് വിരമിക്കും. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 98 ദിവസം ജയിൽ ശിക്ഷ അനുഭവിച്ച ശിവശങ്കർ 1995 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.
ഇന്ത്യ - ന്യൂസീലാൻഡ് മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 385 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ്, 295 ന് എല്ലാവരും പുറത്തായി. ഇന്ത്യക്കായി ശർദുൽ താക്കൂറും കുൽദീപും 3 വിക്കറ്റ് വീതം വീഴ്ത്തി.
ഗുജറാത്ത് വംശഹത്യയുടെ ചരിത്രം ബിബിസി ഡോക്യുമെന്ററിയായി അവതരിപ്പിക്കുമ്പോൾ അതിനെ ദേശവിരുദ്ധ പ്രവർത്തനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മോദി സത്യത്തെ ഭയക്കുന്ന ഭീരുവായതിനാലാണ് ഡോക്യുമെന്ററിയുടെ പ്രദർശനത്തിനു അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തുന്നതെന്നും സുധാകരൻ തുറന്നടിച്ചു.