'മാഡം പ്രസിഡന്റ്: എ ബയോഗ്രഫി ഓഫ് ദ്രൗപദി മുര്‍മു'
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

'മാഡം പ്രസിഡന്റ്: എ ബയോഗ്രഫി ഓഫ് ദ്രൗപദി മുര്‍മു'

Aug 4, 2022, 04:56 PM IST

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റ് ദ്രൗപദി മുർമുവിന്‍റെ ജീവചരിത്രം ഈ വർഷം അവസാനത്തോടെ പുറത്തിറക്കുമെന്ന് പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് അറിയിച്ചു. 'മാഡം പ്രസിഡന്‍റ്: എ ബയോഗ്രഫി ഓഫ് ദ്രൗപദി മുർമു' എന്ന പുസ്തകം മുർമു പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉയരുന്നതുവരെയുള്ള ജീവിതമാണ് വിവരിക്കുന്നത്.

ഡാമുകള്‍ തുറന്നു; രാത്രിയോടെ ചാലക്കുടിയില്‍ വെള്ളം എത്തിത്തുടങ്ങും

Aug 4, 2022, 04:37 PM IST

കേരള ഷോളയാർ, പെരിങ്ങൽക്കുത്ത് ഡാമുകൾ വീണ്ടും തുറന്നതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് അപകടകരമാംവിധം ഉയരുകയാണ്. പെരിങ്ങൽകുത്തിൽ 4 സ്ലൂയിസുകളും 7 ഷട്ടറുകളും തുറന്നു. ഷോളയാറിൽ 3 ഷട്ടറുകൾ ഒരടി വീതം ഉയർത്തി. നിലവിലെ സാഹചര്യത്തിൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് 1.5 മീറ്റർ ഉയരും.

അവധി പ്രഖ്യാപിച്ചതിൽ ആശയക്കുഴപ്പം; രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി

Aug 4, 2022, 05:03 PM IST

എറണാകുളം കളക്ടർ രേണു രാജിനെതിരെ അഭിഭാഷകൻ ഹൈക്കോടതിയിൽ ഹർജി നൽകി. എറണാകുളം സ്വദേശി അഡ്വ. എം.ആർ. ധനിൽ എന്നയാളാണ് ഹർജി നൽകിയത്. അവധി പ്രഖ്യാപിക്കുന്നതിന് മാർഗനിർദേശങ്ങൾ നൽകണമെന്നാണ് ഹർജിക്കാരന്‍റെ ആവശ്യം. അവധി പ്രഖ്യാപനത്തെച്ചൊല്ലിയുള്ള ആശയക്കുഴപ്പം ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് ഹർജിക്കാരൻ പറയുന്നത്.