മധു വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

മധു വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി

Sep 19, 2022, 04:31 PM IST

അട്ടപ്പാടി മധു വധക്കേസിലെ 11-ാം പ്രതി ഒഴികെയുള്ള 11 പ്രതികളുടെയും ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസ് കൗസർ എടപ്പഗമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് മധുവിന്‍റെ സഹോദരി പ്രതികരിച്ചു.

കേരളത്തില്‍ ഏറ്റവും 'ഹാപ്പി' പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍

Sep 19, 2022, 03:39 PM IST

പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളാണ് കേരളത്തിലെ സ്കൂൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ സംതൃപ്തരെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ പഠനത്തിൽ പറയുന്നു. രാജ്യത്തെ കുട്ടികളുടെ മാനസികാരോഗ്യവും പെരുമാറ്റ രീതികളും സംബന്ധിച്ച് നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.

റഷ്യയിൽ നിന്നും ക്രൂഡോയിൽ; ഇന്ത്യക്ക് ലാഭം 35000 കോടി

Sep 19, 2022, 04:55 PM IST

റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങിയതിലൂടെ ഇന്ത്യൻ കമ്പനികൾ 35000 കോടി രൂപയുടെ ലാഭമുണ്ടാക്കി. റഷ്യ-ഉക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ പിണങ്ങിയതിനെ തുടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് റഷ്യ കുറഞ്ഞ നിരക്കിൽ ക്രൂഡോയിൽ വിതരണം ചെയ്തിരുന്നു.