പൊളിച്ചുപണിയുന്നതുവരെ സർക്കാർ സ്‌കൂളിന് ആശ്രയമായി മദ്രസ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പൊളിച്ചുപണിയുന്നതുവരെ സർക്കാർ സ്‌കൂളിന് ആശ്രയമായി മദ്രസ

Aug 4, 2022, 08:02 AM IST

പുതിയ കെട്ടിടം പണിയുന്നതുവരെ സർക്കാർ സ്കൂൾ പ്രവർത്തിക്കുന്നതിന് മദ്രസയിൽ സൗകര്യമൊരുക്കി ഖാസിയാരകം മഹല്ല് കമ്മിറ്റി. കാഞ്ഞിരത്തിങ്കൽ ജി.എം.എൽ.പി. സ്‌കൂളിനാണ് മഹല്ല് കമ്മിറ്റി അവരുടെ മഹ്ദനുൽ ഉലൂം മദ്രസയിൽ അഭയം നൽകിയത്. 150 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ ഏഴ് ഡിവിഷനും മദ്രസയിൽ ക്ലാസ് മുറികൾ ഒരുക്കിയിട്ടുണ്ട്. കമ്മിറ്റി വെള്ളവും ശൗചാലയങ്ങളും തയ്യാറാക്കിയിരുന്നു. തിങ്കളാഴ്ചയാണ് സ്കൂൾ മദ്രസയിൽ പ്രവർത്തനം ആരംഭിച്ചത്. നിലവിലുള്ള കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയാൻ തീരുമാനിച്ചതു മുതൽ കാഞ്ഞിരത്തിങ്കൽ ജി.എം.എൽ.പി. സ്‌കൂളിലെ അധ്യാപകർക്കും പി.ടി.എ.ക്കും ആധിയായിരുന്നു. സ്കൂൾ പ്രവർത്തിപ്പിക്കാൻ ഒരു പുതിയ കെട്ടിടം കണ്ടെത്തുക എന്നതായിരുന്നു വെല്ലുവിളി. കെട്ടിടത്തിന്‍റെ സൗകര്യത്തിനായി സമീപിച്ചവരെല്ലാം ഉപേക്ഷിച്ചു. സർക്കാർ സ്കൂളിന് അഭയം നൽകിയാൽ പിന്നീട് പുലിവാലായാലോ എന്നു കരുതിയാണ് പലരും ഉപേക്ഷിച്ചത്. സംഭവം നാട്ടിൽ ചർച്ചയായപ്പോഴാണ് കസിയാരകം മഹല്ല് കമ്മിറ്റി സ്കൂൾ ഏറ്റെടുത്തത്.

പശ്ചിമ ബംഗാൾ മന്ത്രിസഭാ പുനഃസംഘടന ഇന്ന് വൈകിട്ട്

Aug 3, 2022, 09:29 AM IST

പശ്ചിമ ബംഗാൾ മന്ത്രിസഭാ പുനഃസംഘടന ഇന്ന്. വൈകീട്ട് നാലിനു പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. മുൻ കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ അടക്കം 5 പുതുമുഖങ്ങളെ മന്ത്രി സഭയിൽ ഉൾപ്പെടുത്തും എന്നാണ് സൂചന. വിദ്യാഭ്യാസ മന്ത്രി പരേഷ് അധികാരി അടക്കം രണ്ട് പേരെ മന്ത്രി സഭയിൽ നിന്നും ഒഴിവാക്കും എന്നും റിപ്പോർട്ടുണ്ട്.2011 ബംഗാളിൽ കോൺഗ്രസ് അധികാരത്തിൽ വന്ന ശേഷമുള്ള ഏറ്റവും വലിയ മന്ത്രിസഭ അഴിച്ചു പണിയാണ് ഇന്ന് നടക്

ഇന്ത്യയിൽ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാൻ ബിവൈഡി

Aug 3, 2022, 09:37 AM IST

ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബിവൈഡി, തങ്ങളുടെ ആറ്റോ 3 എസ്‌യുവി, ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അടുത്ത വർഷം നടക്കുന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ, ഇത് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഫെബ്രുവരിയിലാണ്, ബിവൈഡി ആറ്റോ 3 ചൈനയിൽ അവതരിപ്പിച്ചത്.