തൃശൂരിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

തൃശൂരിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

Sep 23, 2022, 08:22 PM IST

തൃശൂർ കൊടുങ്ങല്ലൂരിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിലായി. മേത്തല കണ്ടംകുളം മദ്രസാധ്യാപകനായ അഴീക്കോട് സ്വദേശി പഴുപ്പറമ്പിൽ നാസിമുദ്ദീനെയാണ് കൊടുങ്ങല്ലൂർ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പിഡീപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് അറസ്റ്റ് നടന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വിവാദങ്ങള്‍ക്കൊടുവില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പുതിയ ആംബുലന്‍സ്

Sep 23, 2022, 08:30 PM IST

വിവാദങ്ങള്‍ക്കൊടുവില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പുതിയ ആംബുലന്‍സ് എത്തി. എം. കെ രാഘവന്‍ എം. പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ആംബുലന്‍സിനുള്ള തുക അനുവദിച്ചത്. 2021 ജൂണില്‍ 30 ലക്ഷം രൂപ ബജറ്റില്‍ എം. കെ രാഘവന്‍ എം. പി പ്രപ്പോസല്‍ നല്‍കിയിരുന്നു. എന്നാല്‍, സാങ്കേതിക തകരാറുമൂലം ആംബുലന്‍സ് എത്താന്‍ വൈകുകയായിരുന്നു.

ശമ്പളത്തിന് പകരം കൂപ്പൺ ;സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈകോടതി

Sep 23, 2022, 09:14 PM IST

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളത്തിന് പകരമായി കൂപ്പൺ നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ജനങ്ങളുടെ മുന്നിൽ കോടതിയെ അപകീർത്തിപ്പെടുത്താനാണോ കൂപ്പൺ എന്ന നിർദ്ദേശം മുന്നോട്ട് വച്ചതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ചോദിച്ചു.