മദ്രസകള്‍ വെടിമരുന്ന് കൊണ്ട് തകര്‍ക്കണം: യതി നരസിംഹാനന്ദയ്‌ക്കെതിരെ കേസ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

മദ്രസകള്‍ വെടിമരുന്ന് കൊണ്ട് തകര്‍ക്കണം: യതി നരസിംഹാനന്ദയ്‌ക്കെതിരെ കേസ്

Sep 19, 2022, 02:19 PM IST

മദ്രസകളും അലിഗഢ് മുസ്ലിം സർവകലാശാലയും വെടിമരുന്ന് ഉപയോഗിച്ച് പൊളിച്ചുനീക്കണമെന്ന യതി നരസിംഹാനന്ദയുടെ പരാമർശത്തിനെതിരെ കേസെടുത്തു. ഹിന്ദുമഹാസഭ സംഘടിപ്പിച്ച പരിപാടിക്കിടെ, അംഗീകാരമില്ലാത്ത മദ്രസകൾക്കെതിരെ നടപടിയെടുക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗവർണറുടെ ആരോപണം തള്ളി ചരിത്ര കോണ്‍ഗ്രസ് സംഘാടകർ; സുരക്ഷയ്ക്ക് മാത്രം ചെലവിട്ടത് 8 ലക്ഷം

Sep 19, 2022, 02:02 PM IST

ചരിത്ര കോണ്‍ഗ്രസില്‍ അപായപ്പെടുത്താന്‍ ശ്രമമുണ്ടായെന്ന ഗവണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം തള്ളി സംഘാടകസമിതി സെക്രട്ടറി ഡോ. പി.മോഹന്‍ദാസ്. വേദിയില്‍ ഗവര്‍ണര്‍ക്ക് മതിയായ സുരക്ഷ നല്‍കിയിരുന്നു. ഇതിനുവേണ്ടി മാത്രം സര്‍വകലാശാല 8 ലക്ഷം രൂപയാണ് അധികം ചെലവിട്ടതെന്നും അദ്ദേഹം പറഞ്ഞു.

നിലപാട് വ്യക്തമാക്കി ഗവർണർ ; ലോകായുക്ത, സര്‍വ്വകലാശാല (ഭേദഗതി) ബില്ലുകളിൽ ഒപ്പിടില്ല

Sep 19, 2022, 02:00 PM IST

ലോകായുക്ത, സർവകലാശാല (ഭേദഗതി) ബില്ലുകളിൽ ഒപ്പിടില്ലെന്ന്, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വന്തം കേസിൽ വിധി പറയാൻ ആരെയും അനുവദിക്കില്ല. താൻ ചാൻസലറായിരിക്കെ സർവകലാശാലകളിൽ ഇടപെടാൻ, അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു.