വെള്ളപ്പൊക്കം രൂക്ഷമായ പാകിസ്ഥാനിൽ മലേറിയ വ്യാപനം രൂക്ഷം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

വെള്ളപ്പൊക്കം രൂക്ഷമായ പാകിസ്ഥാനിൽ മലേറിയ വ്യാപനം രൂക്ഷം

Sep 22, 2022, 07:50 AM IST

പാകിസ്ഥാനിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ, മലേറിയ കേസുകൾ വ്യാപകമാകുന്നു. രോഗം മൂലം മരിച്ചവരുടെ എണ്ണം 324 ആയി. ആവശ്യമായ സഹായം ഉടൻ എത്തിയില്ലെങ്കിൽ, സ്ഥിതി നിയന്ത്രണാതീതമാകുമെന്ന് അധികൃതർ പറഞ്ഞു. വെള്ളപ്പൊക്കം മൂലം കുടിയൊഴിപ്പിക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകൾ, തുറസ്സായ സ്ഥലത്താണ് താമസിക്കുന്നത്.

വൈപ്പിൻ കരയോടുള്ള അവഗണന അവസാനിപ്പിക്കണം: മുഖ്യമന്ത്രിക്ക് അന്നാ ബെന്നിന്റെ തുറന്ന കത്ത്

Sep 22, 2022, 07:22 AM IST

മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി നടി അന്ന ബെൻ. വൈപ്പിൻ കരയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. വൈപ്പിൻകരയിലെ ബസുകൾ നഗരത്തിലേക്ക് പ്രവേശിക്കുന്നത്, 18 വർഷമായിട്ടും നടപ്പാക്കിയിട്ടില്ല. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നും, അന്ന ബെൻ അയച്ച കത്തിൽ പറയുന്നു.

ഭാരത് ജോഡോ യാത്രയ്ക്കെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Sep 22, 2022, 08:12 AM IST

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കെതിരായ ഹർജി, ഹൈക്കോടതി ഇന്ന് പരിഗണിക്കും. യാത്രയുടെ പേരിൽ റോഡിൽ ഗതാഗതം തടസപ്പെടുകയാണെന്നും, യാത്രക്കാരുടെ പ്രശ്നത്തിൽ ഹൈക്കോടതി ഇടപെടണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹൈക്കോടതി അഭിഭാഷകനും, മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ വിജയനാണ് ഹർജി നൽകിയത്.