'ബോൾ ബോൾ ഖത്തർ ഖത്തർ' എന്ന പേരിൽ ലോകകപ്പ് ഗാനം എഴുതി മലയാളികൾ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

'ബോൾ ബോൾ ഖത്തർ ഖത്തർ' എന്ന പേരിൽ ലോകകപ്പ് ഗാനം എഴുതി മലയാളികൾ

Sep 18, 2022, 10:01 PM IST

നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍ ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് ആശംസാ ഗാനവുമായി മലയാളി സംഘം. ചലച്ചിത്ര പിന്നണി ഗായകന്‍ അക്ബര്‍ ഖാനാണ് ഇംഗ്ലീഷ് - അറബിക് ഭാഷകളിലായി ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത്.സാദിഖ് പന്തല്ലൂരാണ് 'ബോള്‍ ബോള്‍ ഖത്തര്‍ ഖത്തര്‍' എന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗഫൂര്‍ കൊളത്തൂരിന്റേതാണ് വരികള്‍. ഇംതിയാസ് പുറത്തീലാണ് സംവിധാനം.

'പൊന്നിയിൻ സെല്‍വൻ രണ്ടാം ഭാഗം' പ്രതികരണവുമായി മണിരത്നം

Sep 18, 2022, 09:57 PM IST

തമിഴകത്തെ ഇതിഹാസ ചിത്രമായേക്കാവുന്ന 'പൊന്നിയിൻ സെല്‍വനാ'യി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം 'പൊന്നിയിൻ സെല്‍വൻ' ഒരുക്കുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് പ്രദർശനത്തിന് എത്തുന്നത്. രണ്ടാം ഭാഗം എപ്പോള്‍ എത്തുമെന്നും അറിയിച്ചിരിക്കുകയാണ് സംവിധായകൻ മണിരത്നം.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭയം, എ.എ.പിയെ തകര്‍ക്കാര്‍ ശ്രമിക്കുന്നു: കെജ്‌രിവാള്‍

Sep 18, 2022, 10:11 PM IST

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്ന് എ.എ.പിയെ തകര്‍ക്കാന്‍ ബി.ജെ.പി. സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ആംആദ്മി പാര്‍ട്ടി മന്ത്രിമാരെയും നേതാക്കളെയും കള്ള അഴിമതിക്കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും എ.എ.പിയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.