ഏറ്റവും ഭാരം കൂടിയ ​ഗർഭാശയം നീക്കം ചെയ്തതിൽ മലയാളി ഡോക്ടർക്ക് വേൾഡ് റെക്കോർഡ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഏറ്റവും ഭാരം കൂടിയ ​ഗർഭാശയം നീക്കം ചെയ്തതിൽ മലയാളി ഡോക്ടർക്ക് വേൾഡ് റെക്കോർഡ്

Jan 23, 2023, 09:48 AM IST

4.420 കിലോഗ്രാം ഭാരമുള്ള ഗർഭപാത്രം ലാപ്രോസ്കോപ്പിയിലൂടെ നീക്കം ചെയ്ത് ലോക റെക്കോഡ് നേടി അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ഡോക്ടർ സിറിയക് പാപ്പച്ചൻ. നീണ്ട ആറു മണിക്കൂർ സമയമെടുത്ത് നാല് ദ്വാരങ്ങളിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്. 2022 ഡിസംബർ 29 നായിരുന്നു ശസ്ത്രക്രിയ.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കം

Jan 23, 2023, 09:44 AM IST

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തോടെ പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനത്തിനു തുടക്കം. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ.എൻ ഷംസീറും ചേർന്നാണ് ഗവർണറെ സ്വീകരിച്ചത്. സംസ്ഥാനത്തിന്‍റെ വികസന നേട്ടങ്ങളെ പ്രകീർത്തിച്ചുകൊണ്ടാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്.

മൂവാറ്റുപുഴയിൽ കനാൽ ഇടിഞ്ഞു വീണു; അപകടം ഉരുൾപ്പൊട്ടലിനു സമാനം

Jan 23, 2023, 10:37 AM IST

എറണാകുളം മൂവാറ്റുപുഴയിൽ കനാൽ ഇടിഞ്ഞ് വൻ അപകടം. കാറും കാൽനടയാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക് റോഡിൽ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. മലങ്കര ഡാമിൽ നിന്ന് കൃഷിയിടങ്ങളിലേക്ക് ജലസേചനത്തിനായി വെള്ളം കൊണ്ടുപോകുന്ന കനാലാണ് തകർന്നത്.