മലപ്പുറം സ്വദേശി ഡോ.ദീപക്കിന്റെ സംഭാവനയ്ക്ക് ഫിഫ അംഗീകാരം നൽകി. സ്പോർട്സ് പേഴ്സണ്‍ നട്ടെല്ലിന് പരിക്കേറ്റാലുള്ള ചികിത്സയെക്കുറിച്ചാണ് ഡോക്ടർ ഗവേഷണം പൂർത്തിയാക്കിയത്. ഖത്തറിൽ നടക്കുന്ന അടുത്ത ലോകകപ്പിൽ ഇത് നടപ്പാക്കുമെന്ന് മെഡിക്കൽ ചേംബർ അറിയിച്ചു.
അമിതമായി ചൂടായതിനാൽ ടച്ച്സ്ക്രീൻ പ്രവർത്തിക്കുന്നില്ല. യുഎസിലെ 1.3 ലക്ഷം കാറുകളാണ് ടെസ്ല തിരിച്ചുവിളിച്ചത്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ തലച്ചോറായ സിപിയു അമിതമായി ചൂടാകാൻ തുടങ്ങിയതോടെ ടച്ച്സ്ക്രീൻ സിസ്റ്റങ്ങളുടെ പ്രവർത്തനം നിലച്ചു. ഇതോടെയാണ് കമ്പനി വാഹനങ്ങൾ തിരിച്ചുവിളിച്ചത്.
ഒരു ആശുപത്രിയുടെ പരസ്യത്തിൽ സഹകരിച്ചതിന് പ്രതിഫലമായി 50 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ആവശ്യപ്പെട്ട് സോനു സൂദ്. ഇത്രയധികം പേർക്ക് ശസ്ത്രക്രിയ നടത്താൻ ഏകദേശം 12 കോടി രൂപ വേണ്ടിവരുമെന്ന് സോനു സൂദ് പറഞ്ഞു. സാമ്പത്തിക ശേഷിയില്ലാത്തവർക്കാണ് ശസ്ത്രക്രിയകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.