പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമത ബാനർജി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമത ബാനർജി

Aug 5, 2022, 08:28 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജിഎസ്ടി, കേന്ദ്രപദ്ധതികളിൽ തുക അനുവദിക്കുന്നതിലെ കാലതാമസം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.ബംഗാൾ മുൻമന്ത്രി പാർഥ ചാറ്റർജിയുടെ അറസ്റ്റും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും ചർച്ചയായതായാണ് വിവരം. മമതയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പാർഥ ചാറ്റർജിയെ ഇഡി അറസ്റ്റു ചെയ്തതുമായി ബന്

പാരമ്പര്യ വൈദ്യന്റെ കൊലപാതകം; 3177 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

Aug 5, 2022, 09:06 PM IST

മലപ്പുറം നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ശെരീഫിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. 3177 പേജുള്ള കുറ്റപത്രമാണ് നിലമ്പൂർ സിജെഎം കോടതിയിൽ നൽകിയത്. കേസിൽ മൊത്തം 12 പ്രതികൾ ആണുള്ളത്. കേസിൽ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി ശേഖരിച്ച ഡിഎൻഎ സാംപിളുകളുടെ പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല.

മാളിയേക്കൽ മറിയുമ്മ അന്തരിച്ചു: വടക്കന്‍ മലബാറില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്‌ലിം വനിത

Aug 5, 2022, 08:58 PM IST

വടക്കന്‍ മലബാറിലെ മുസ്‌ലിം സമുദായത്തിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിതയായ മാളിയേക്കൽ മറിയുമ്മ അന്തരിച്ചു. 97 വയസ്സായിരുന്നു വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മാളിയേക്കലിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം രാത്രി പതിനൊന്നിന് അയ്യലത്തെ പള്ളിയിൽ ഖബറടക്കും.