പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് 23 ലക്ഷം രൂപ വാടക നൽകാതെ മുങ്ങിയ കേസിലെ പ്രതി പിടിയിലായി. കർണാടക സ്വദേശി മുഹമ്മദ് ഷെരീഫിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. നാല് മാസത്തെ വാടക നൽകാതെയാണ് പ്രതി സ്ഥലം വിട്ടത്. അബുദാബി രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ടാണ് ഇയാൾ ഹോട്ടൽ ജീവനക്കാരെ കബളിപ്പിച്ചത്.
തിരൂർ കേന്ദ്രീകരിച്ചുള്ള ലോട്ടറി ചൂതാട്ട സംഘത്തിനായി മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയ എഞ്ചിനീയറിംഗ് ബിരുദധാരി അറസ്റ്റിൽ. പള്ളിക്കൽബസാർ സ്വദേശി ആലിശ്ശേരിപ്പുറായ് ഷഹലിനെയാണ് (25) ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം അറസ്റ്റ് ചെയ്തത്. പൊലീസ് സംഘം തിരുവനന്തപുരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. 10 പേർ മരിച്ചതായി വിവരം. പത്തോളം പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിഫോർണിയയിലെ ലോസ് ആഞ്ചലസിനടുത്തുള്ള മോണ്ടെറെ പാർക്കിലാണ് സംഭവം. ചൈനീസ് പുതുവത്സരാഘോഷത്തിനിടെ ശനിയാഴ്ച പ്രാദേശിക സമയം രാത്രി 10.30 ഓടെയാണ് വെടിവെപ്പുണ്ടായത്. അക്രമിക്കായുള്ള തിരച്ചിൽ തുടരുകയാണ്.