നഗരത്തിലെ ഫ്ലൈഓവറിൽ നിന്ന് കറൻസി നോട്ടുകൾ വലിച്ചെറിഞ്ഞ് യുവാവ്. തിരക്കേറിയ കെ ആർ മാർക്കറ്റിലെ ഫ്ലൈഓവറിന് താഴെയുള്ള ജനക്കൂട്ടത്തിനു നേരെയാണ് യുവാവ് നോട്ടുകൾ എറിഞ്ഞത്. ഇതോടെ ഫ്ലൈഓവറിലും താഴെയും വൻ ജനക്കൂട്ടവും ഗതാഗതക്കുരുക്കും രൂപപ്പെട്ടു.ആരാണ് ഇത് ചെയ്തതെന്നോ കാരണമെന്തെന്നോ വ്യക്തമല്ല.
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല. സെമിനാർ ഹാളിൽ ഔദ്യോഗിക പരിപാടികൾ മാത്രമാണ് നടത്താവൂ എന്നാണ് ഡയറക്ടറുടെ വാദം. എന്നാൽ സെമിനാർ ഹാളിനു പുറത്ത് പ്രദർശനം നടത്തുമെന്നും എസ്.എഫ്.ഐ അറിയിച്ചു.
പറവൂർ മജ്ലിസ് ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം സാൽമൊണല്ല എന്ററിറ്റിഡിസ് ബാക്ടീരിയയെന്ന് ആരോഗ്യവകുപ്പിൻ്റെ കണ്ടെത്തൽ. പഴകിയ ഇറച്ചി, മുട്ട, എന്നിവയിലൂടെയാണ് ഇവ ശരീരത്തിൽ പ്രവേശിക്കുന്നത്. പറവൂരിലെ മജ്ലിസ് ഹോട്ടലിൽ 70 പേരാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയത്.