തമിഴ്നാട്ടിലെ നീലഗിരിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. ഞായറാഴ്ച രാവിലെ ഒവാലിയിലാണ് സംഭവം. ശിവനന്ദി എന്നയാളാണ് മരിച്ചത്. രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് തോട്ടത്തിൽ വച്ച് ശിവാനന്ദിയെ കാട്ടാന ആക്രമിച്ചത്.കഴിഞ്ഞ ആഴ്ചകളിലും ഇവിടെ കടുവകളും പുലികളും ഉൾപ്പെടെയുള്ള മൃഗങ്ങളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനെന്ന മറവിൽ നിരപരാധികളെ വേട്ടയാടാനുള്ള പോലീസ് നീക്കം അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിം പേരുകൾ ഉള്ളതുകൊണ്ട് മറ്റ് രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ വേട്ടയാടുന്നത് അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരായ വിമർശനം മയപ്പെടുത്തിയത് ഗവർണർ-സർക്കാർ ഒത്തുകളിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയോടോ ഗവർണറോടോ ഒപ്പമല്ല പ്രതിപക്ഷം എന്ന് എല്ലായ്പ്പോഴും പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടക്കുന്നത് കൊടുക്കൽ വാങ്ങലും ഒത്തുതീർപ്പുമാണെന്നും സതീശൻ പറഞ്ഞു.