നോര്‍വീജിയന്‍ സ്ട്രൈക്കര്‍ എർലിംഗ് ഹാളണ്ട് പ്രീമിയര്‍ ലീഗിലെ തന്റെ നാലാം ഹാട്രിക്ക് സ്വന്തമാക്കിയ മത്സരത്തില്‍ വോള്‍വ്സിനെതിരേ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് ജയം. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചു.
റിപ്പബ്ലിക് ദിന പരേഡിൽ സ്ത്രീശക്തിയും നാടോടി നാടന്‍കലാ പാരമ്പര്യവും പ്രദർശിപ്പിക്കുന്ന പ്ലോട്ടുമായി കേരളം. 24 അംഗ വനിതാ സംഘമാണ് കേരളത്തെ പ്രതിനിധീകരിച്ച് കലാവതരണം നടത്തുക. കേരളത്തിൽ നിന്ന് ആദ്യമായി ഒരു ഗോത്രനൃത്തവും അരങ്ങേറുന്നുണ്ട്. കളരിപ്പയറ്റ്, ശിങ്കാരി മേളം എന്നിവയും അണിനിരക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് 24 ശുപാർശകളുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. വിവാഹങ്ങൾക്കും സമ്മേളനങ്ങള്‍ക്കും കെട്ടിടനികുതിയും ക്ലീനിംഗ് ഫീസും വർദ്ധിപ്പിക്കാൻ പ്രിൻസിപ്പൽ ഡയറക്ടർ എം.ജെ. രാജമാണിക്യം ശുപാർശ സമർപ്പിച്ചു.