സമയം ഇരുട്ടി തുടങ്ങുന്നതോടെ ശങ്കരൻ മണിച്ചിക്കൊപ്പം രാമൻകുളങ്ങരയിലെ കടത്തിണ്ണയിലെത്തും. ഭക്ഷണ പൊതിയിൽ ഉള്ളത് ഇരുവരും പങ്കിട്ട് കഴിച്ചതിന് ശേഷം, തുണി വിരിച്ച് ഒന്നിച്ചുറങ്ങും. 8 വർഷമായി മണിച്ചി എന്ന തെരുവുനായയും, ശങ്കരനും സൗഹൃദത്തിലായിട്ട്. ശങ്കരൻ എന്ന ശശിക്ക് സ്വന്തമായി സ്ഥലം ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ് പോയതിനെക്കുറിച്ച് ഓർക്കാൻ ഇഷ്ടപ്പെടുന്നേയില്ല. ഈ ജീവിതവും അദ്ദേഹം സ്വയം തിരഞ്ഞെടുത്തത് തന്നെ. പകൽ സമയങ്ങളിൽ അടുത്തുള്ള വീടുകളിൽ പണിക്ക് പോകും. തികഞ്ഞൊരു അധ്വാനിയാണ് ശങ്കരൻ എന്നാണ് ഏവരും പറയുന്നത്. പണിക്ക് പോകുമ്പോൾ മണിച്ചിയും കൂടെ ഉണ്ടാവും. വെളുപ്പിന് 6 മണിക്ക് എഴുന്നേൽക്കുന്ന ശങ്കരൻ കടപ്പുറത്തേക്ക് നടക്കുമ്പോൾ അപ്പോഴും കൂട്ടിനെത്തും. എന്നാൽ കടൽ തീരത്തെ വലിയ നായ്കളെ ഭയന്ന്, സമീപമുള്ള കടയിൽ ശങ്കരൻ തിരിച്ചു വരുന്നത് വരെ മണിച്ചി കാത്ത് നിൽക്കും. കുണ്ടറയിലെ ഒരു കമ്പനിയിൽ അപ്രന്റീസായി ജോലി ചെയ്ത അദ്ദേഹം 8 വർഷം പ്രവാസജീവിതം നയിച്ചു. വിസ കാലാവധി കഴിഞ്ഞ് നാട്ടിലെത്തിയ ശങ്കരന്റെ ജീവിതത്തിലേക്ക് ഇടക്ക് കടന്നു വന്നവളാണ് മണിച്ചി. മഴയത്തും, വെയിലത്തുമെല്ലാം ഒരുമിച്ച്. കൂട്ടിന് ഒരാളുണ്ടെങ്കിൽ ഏത് പ്രതിസന്ധിയും മറികടക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ഈ ജീവിതങ്ങൾ.
തനിക്കെതിരായ അതിക്രമ പരാതി വ്യാജമാണെന്ന് ആരോപിച്ച ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ. ജീവിച്ചിരിക്കുന്നിടത്തോളം കാലം പോരാട്ടം തുടരുമെന്നും വൃത്തികെട്ട നുണകൾ പ്രചരിപ്പിച്ച് തന്നെ ഭയപ്പെടുത്താൻ കഴിയില്ലെന്നും സ്വാതി മാലിവാൾ ട്വീറ്റ് ചെയ്തു.
മോദി സർക്കാരിന്റെ മോശം നയങ്ങൾക്കെതിരെ കോൺഗ്രസ് കുറ്റപത്രം പുറത്തുവിട്ടു. ശനിയാഴ്ച എ.ഐ.സി.സി ആസ്ഥാനത്ത് ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ജയറാം രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് രണ്ട് പേജുള്ള കുറ്റപത്രം പുറത്തുവിട്ടത്. ബിജെപി സർക്കാരിന്റെ നയങ്ങൾ കാരണം ജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.