മാരുതി സുസുക്കി ജനപ്രിയ ഹാച്ച്ബാക്കായ, ബലേനോയുടെ നിരയിൽ ഒരു പുതിയ എസ്യുവി അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 2020 ലെ, ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച, ഫ്യൂച്ചറോ ഇ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പാണ് പുതിയ വാഹനം. അടുത്ത വർഷം ഫെബ്രുവരിയിൽ, വാഹനം വിപണിയിലെത്തും.
കനത്ത മഴയെ തുടർന്ന് ഹിമാചൽപ്രദേശിലെ കോട്ടി പാലത്തിനു സമീപം മലയിടിഞ്ഞുവീണു. പാറക്കെട്ടുകളാൽ നിറഞ്ഞ ബലേയി–കോട്ടി റോഡിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ചെറുതായി പൊട്ടൽ ഉണ്ടാകുന്നത് മനസ്സിലായതോടെ ആളുകൾ മാറി നിൽക്കുകയായിരുന്നു. പിന്നീട് നിമിഷനേരം കൊണ്ട് അതിതീവ്രതയോടെ പാറക്കെട്ടുകൾ വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. പാലത്തിൽ നിന്നിരുന്ന ആളുകൾ ഓടി രക്ഷപ്പെട്ടു..
സിനിമ വന്‍ പരാജയമായതൊടെ നിര്‍മ്മാതാവിനെ സഹായിക്കാന്‍ മുന്നോട്ട് വന്ന് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ രവിതേജ. തന്നെ നായകനാക്കി നിര്‍മ്മിച്ച 'രാമറാവു ഓണ്‍ ഡ്യൂട്ടി' എന്ന ചിത്രം വലിയ ബാധ്യത വരുത്തിയതിനാല്‍, അടുത്ത സിനിമയില്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കാമെന്ന്, രവിതേജ നിര്‍മ്മാതാവ് സുധാകറിനെ അറിയിച്ചു.