മാർവൽ സിനിമകൾ ചൈനീസ് തിയേറ്ററുകളിലേക്ക് തിരികെയെത്തുന്നു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

മാർവൽ സിനിമകൾ ചൈനീസ് തിയേറ്ററുകളിലേക്ക് തിരികെയെത്തുന്നു

Jan 19, 2023, 07:38 AM IST

നാല് വർഷത്തെ വിലക്കിന് ശേഷം മാർവൽ സിനിമകൾ ചൈനയിലെ തിയേറ്ററുകളിലേക്ക് മടങ്ങിയെത്തുന്നു. ‘ബ്ളാക്ക് പാന്തർ വാക്കണ്ട ഫോ​റെവർ’ അടുത്തമാസം 7ന്‌ എത്തുമെന്നും തുടർന്ന് 'ആന്‍റ്-മാൻ ആൻഡ് ദി വാസ്പ്: ക്വാണ്ടുമാനിയ' പ്രദർശിപ്പിക്കുമെന്നും ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്‌ബോ അറിയിച്ചു.

അടുത്ത മാസം സ്ഥാനമൊഴിയും: പ്രഖ്യാപനവുമായി ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ

Jan 19, 2023, 07:29 AM IST

ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ അടുത്ത മാസം സ്ഥാനമൊഴിയും. ഒക്ടോബർ 14 ന് നടക്കാനിരിക്കുന്ന ന്യൂസിലാൻഡ് പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. അടുത്ത മാസം 7 ന് ജസിൻഡ ലേബർ പാർട്ടി നേതാവ് സ്ഥാനവും ഒഴിയും. പകരക്കാരനെ കണ്ടെത്താൻ വരും ദിവസങ്ങളിൽ വോട്ടെടുപ്പ് നടക്കും.

പൊതുനിരത്തില്‍ മദ്യപാനം; സിപിഎം നഗരസഭാ കൗണ്‍സിലറടക്കം ഏഴുപേര്‍ കസ്റ്റഡിയില്‍

Jan 19, 2023, 08:09 AM IST

പൊതുസ്ഥലത്ത് മദ്യപിച്ചത്തിനും പോലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും സിപിഎം പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെട്ട ഏഴുപേര്‍ കസ്റ്റഡിയില്‍. ഏഴാം വാർഡ് പൂവൻപാറ കൗൺസിലർ വി.ആർ.ജോൺസൺ, ശരത് ശശിധരൻ, സജിത്ത്, അരുൺ ചന്ദ്രൻ, ഷിബൻ, ശിവശങ്കർ, അർജുൻ മണി എന്നിവരെയാണ് എടത്വ പൊലീസ് കസ്റ്റഡിയിലെടുത്തത്.