ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിലും കൂട്ട പിരിച്ചുവിടൽ. ആഗോളതലത്തിൽ 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ അറിയിച്ചു. സാമ്പത്തിക മേഖലയിലെ മാറ്റം കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പിരിച്ചുവിടുന്നവർക്ക് ഇക്കാര്യം അറിയിച്ച് മെമ്മോ നൽകി.
വർക്കല ബീച്ചും പരിസരവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് വികസിപ്പിക്കാനുള്ള പദ്ധതികൾ ഒരുങ്ങുന്നു. വിഷയം ചർച്ച ചെയ്യാൻ വി ജോയ് എംഎൽഎയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റിൽ അവലോകന യോഗം ചേർന്നു. കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്നതിനാൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ടൂറിസം പൊലീസ് യൂണിറ്റ് രൂപീകരിക്കാനും ആലോചനയുണ്ട്.
കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ കേന്ദ്രമന്ത്രി കെ വി തോമസിനെ ക്യാബിനറ്റ് റാങ്കോടെ ഡൽഹിയിൽ സംസ്ഥാന സർക്കാരിൻ്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച് ഉത്തരവിറങ്ങി. കെ.വി തോമസിന് ക്യാബിനറ്റ് റാങ്ക് ലഭിക്കുമെന്ന് പറയുന്ന ഉത്തരവിൽ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ വ്യക്തമാക്കിയിട്ടില്ല.