മാതാ അമൃതാനന്ദമയിയുടെ അമ്മ വിടവാങ്ങി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

മാതാ അമൃതാനന്ദമയിയുടെ അമ്മ വിടവാങ്ങി

Sep 19, 2022, 05:40 PM IST

മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു. 97 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. അമൃതപുരി ആശ്രമത്തിലാണ് അന്ത്യകർമ്മങ്ങൾ നടക്കുക.

അഭ്യൂഹങ്ങള്‍ക്കിടെ തരൂര്‍-സോണിയ കൂടിക്കാഴ്ച, അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരവും ചർച്ചയിൽ

Sep 19, 2022, 06:52 PM IST

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ശശി തരൂര്‍ എംപി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ദില്ലി ജന്‍പഥിലെ സോണിയ ഗാന്ധിയുടെ വസതിയില്‍ ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. തെരഞ്ഞെടുപ്പിലെ മത്സര സാധ്യതയടക്കം ചര്‍ച്ചയായെന്നാണ് സൂചന.

മുഖ്യമന്ത്രി രാജിവയ്ക്കണം,രാഗേഷിനെതിരെ കേസെടുക്കണം :കെ.സുരേന്ദ്രൻ

Sep 19, 2022, 07:20 PM IST

കണ്ണൂരിൽ ഗവർണറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ കേസെടുക്കുന്നതിന് പകരം നടപടിയെടുക്കാതെ രക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹം സ്ഥാനം രാജിവയ്ക്കണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.