സാധ്യമായിടത്തെല്ലാം ചെറുവനങ്ങള്‍ സൃഷ്ടിച്ച് മാത്യുക്കുട്ടി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സാധ്യമായിടത്തെല്ലാം ചെറുവനങ്ങള്‍ സൃഷ്ടിച്ച് മാത്യുക്കുട്ടി

Sep 19, 2022, 08:13 AM IST

പ്രകൃതി സംരക്ഷണത്തിന്റെ വേറിട്ട മാതൃക നൽകി സ്വന്തം പുരയിടത്തിലും പൊതുസ്ഥലങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും മരങ്ങൾ നട്ടുവളർത്തുന്ന റിട്ടയേർഡ് അധ്യാപകൻ. സാധ്യമായിടത്തെല്ലാം ചെറു വനങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് വലവൂർ തെരുവപ്പുഴ മാത്യുക്കുട്ടി. ജോലിയിൽ നിന്ന് വിരമിച്ച ശേഷമുള്ള സമയം ചെറു വനങ്ങൾ തീർക്കുന്നതിനായി നീക്കിവച്ചിരിക്കുകയാണ്. അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വൃക്ഷത്തൈകൾ നട്ട് വളർത്തുന്നത് പതിവായിരുന്നു. അദ്ദേഹത്തിന്റെ പുരയിടവും കാടിന് സദൃശ്യമാണ്. ജാതി, ആഞ്ഞിലി, തേക്ക്, കുരുമുളക്, വിവിധതരം ഔഷധ വൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവ സമൃദ്ധമായി വളരുന്ന ഈ ചെറിയ വനങ്ങളിൽ ധാരാളം പക്ഷികളും വസിക്കുന്നു. മാത്യുക്കുട്ടി വാങ്ങിയ ചെറിയ അളവിലുള്ള മറ്റ് സ്ഥലങ്ങളിലും മരങ്ങൾ നട്ട് വനങ്ങളാക്കി മാറ്റുകയാണ്. പരിസ്ഥിതിയോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹത്തിന് 37 വർഷത്തിലേറെ പഴക്കമുണ്ട്. ജോലി ചെയ്തിരുന്ന സ്കൂളുകളുടെ പരിസരത്ത് അദ്ദേഹം നട്ട തൈകൾ വൻ മരങ്ങളായി മാറി. രണ്ടു വർഷം മുമ്പാണ് വിരമിച്ചത്. 1985-ൽ ചക്കാമ്പുയിൽ 'വൃക്ഷബന്ധു സോഷ്യൽ ഫോറസ്ട്രി ക്ലബ്ബ്' രൂപീകരിച്ചാണ് ഭൂമിയെ ഹരിതാഭമാക്കാനുള്ള ശ്രമങ്ങൾ മാത്യുക്കുട്ടി ആരംഭിച്ചത്.

ആകാശനീലയിലേക്ക് വീണ്ടും; ഭാഗ്യനിറവുമായി ബിസിസിഐയുടെ പുതിയ ജേഴ്സി

Sep 18, 2022, 09:30 PM IST

ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) ടീം ഇന്ത്യക്കായി പുതിയ ജേഴ്സി പുറത്തിറക്കി. ടീം ഷർട്ട് ആകാശ നീല ഷേഡിലാണ്. 2007-08 കാലഘട്ടത്തിലാണ് ടീം ഇന്ത്യ ആകാശ നീല ജഴ്സി അണിഞ്ഞത്. എം.എസ്.ധോണിയുടെ നേതൃത്വത്തിൽ ഉദ്ഘാടന ടി20 ലോകകപ്പ് അതേ ജേഴ്സിയിൽ ടീം ഇന്ത്യ ഉയർത്തിയിരുന്നു.

റോക്ക്സ്റ്റാർ ഗെയിംസ്‌ 'ജിടിഎ 6'ൽ പെൺ കഥാപാത്രങ്ങളും ഉണ്ടാകുമെന്ന് സൂചന

Sep 18, 2022, 10:02 PM IST

റോക്ക്സ്റ്റാർ ഗെയിംസിന്‍റെ 'ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ' സീരീസിന്‍റെ ആറാം ഭാഗം ഏറ്റവും പ്രതീക്ഷിക്കുന്ന ഗെയിമുകളിൽ ഒന്നാണ്. ലീക്കായ വിവരങ്ങൾ അനുസരിച്ച് ഗെയ്‌മിൽ ആൺ, പെൺ കഥാപാത്രങ്ങൾ ഉണ്ടായിരിക്കും. 'ടീപോട്യൂബർ ഹാക്കർ' എന്ന പേരിൽ അറിയപ്പെടുന്ന ഹാക്കറാണ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.