പുതിയ റെക്കോഡ് സ്വന്തമാക്കി എംബാപ്പെ; ഏറ്റവും കൂടുതൽ വരുമാനമുള്ള താരം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പുതിയ റെക്കോഡ് സ്വന്തമാക്കി എംബാപ്പെ; ഏറ്റവും കൂടുതൽ വരുമാനമുള്ള താരം

Sep 20, 2022, 08:28 AM IST

ഫുട്ബോളിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന താരമായി, ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ കൈലിയൻ എംബാപ്പെ. എംബാപ്പെയുടെ ഫ്രഞ്ച് ക്ലബ്ബുമായുള്ള പുതിയ കരാറും വലിയ വാണിജ്യ കരാറുകളുമാണ്, അദ്ദേഹത്തെ വരുമാനത്തിന്‍റെ കാര്യത്തിൽ പട്ടികയിൽ ഒന്നാമതെത്തിച്ചത്.

ഹിജാബ് ധരിക്കുന്നത് മതപരമെങ്കില്‍ കോടതിക്കും തടയാനാകില്ലെന്ന് ദുഷ്യന്ത് ദവെ

Sep 20, 2022, 08:12 AM IST

ഹിജാബ് ധരിക്കുന്നത് തന്‍റെ മതത്തിന് നല്ലതാണെന്ന് ഒരു മുസ്ലീം സ്ത്രീ കരുതുന്നുവെങ്കിൽ, കോടതികൾക്കോ അധികാരസ്ഥാപനങ്ങള്‍ക്കോ അതിനെ എതിർക്കാൻ കഴിയില്ലെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ സുപ്രീംകോടതിയിൽ. തുടര്‍ച്ചായ ഏഴാം ദിവസമാണ് വാദം നടക്കുന്നത്.

ഇസ്രത്ത് ജഹാൻ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ

Sep 20, 2022, 08:49 AM IST

ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച സംഘത്തിലെ അംഗമായിരുന്ന, സതീഷ് വർമയെ സർവീസിൽ നിന്ന് പിരിച്ചുവിട്ട കേന്ദ്ര സർക്കാർ ഉത്തരവ്, സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് സ്റ്റേ. ജസ്റ്റിസുമാരായ കെ എം ജോസഫ്, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്.