മാനസിക സമ്മർദ്ദം തലച്ചോറിന്റെ പ്രവർത്തനത്തിന് നല്ലതാണെന്ന് ഗവേഷകർ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

മാനസിക സമ്മർദ്ദം തലച്ചോറിന്റെ പ്രവർത്തനത്തിന് നല്ലതാണെന്ന് ഗവേഷകർ

Aug 3, 2022, 09:09 AM IST

മാനസിക സമ്മർദ്ദത്തിന്റെ കുറഞ്ഞതോ,മിതമായതോ ആയ അളവ്, വ്യക്തികളെ രോഗപ്രതിരോധ ശേഷി വികസിപ്പിക്കാനും വിഷാദം, സാമൂഹിക വിരുദ്ധ പെരുമാറ്റങ്ങൾ എന്നിവ പോലുള്ള മാനസികാരോഗ്യ വൈകല്യങ്ങൾ വികസിപ്പിക്കാനുള്ള സാധ്യത, കുറയ്ക്കാനും സഹായിക്കുമെന്ന് പുതിയ പഠനം. ജോർജിയ സർവകലാശാലയിലെ ഗവേഷകരുടേതാണ് പുതിയ കണ്ടെത്തൽ.

ദുബായിൽ നിന്നെത്തിയ സ്ത്രീ വയനാട്ടിൽ നിരീക്ഷണത്തിൽ ; മങ്കിപോക്സെന്ന് സംശയം

Aug 3, 2022, 08:53 AM IST

മങ്കിപോക്സ് ലക്ഷണങ്ങളോടെ ഒരാൾ വയനാട് ജില്ലയിൽ നിരീക്ഷണത്തിൽ. ജൂലായ് 15ന് ദുബായിൽ നിന്നെത്തിയ മുപ്പത്തെട്ടുകാരിയെയാണ്, വയനാട് ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയിൽ നിന്ന് ശേഖരിച്ച സാമ്പിൾ, ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ വൈറോളജി ലാബിലേക്ക്, പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ആരോഗ്യമന്ത്രിയുടെ പേരില്‍ വീണ്ടും തട്ടിപ്പ് നടത്താൻ ശ്രമം

Aug 3, 2022, 09:19 AM IST

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പേരില്‍ വീണ്ടും തട്ടിപ്പ് നടത്താൻ ശ്രമം. മന്ത്രി സംഭവത്തില്‍ പൊലീസിന് പരാതി നല്‍കി. മന്ത്രിയുടെ ഫോട്ടോ വച്ച് വാട്‌സാപ്പ് വഴിയാണ്, മന്ത്രിയെന്ന് തെറ്റിദ്ധരിപ്പിച്ച് ആരോഗ്യ വകുപ്പിലെ നിരവധി ഉന്നത ഉദ്യോഗസ്ഥർക്ക്, മെസേജ് വന്നത്.