തലസ്ഥാനത്ത് മൂന്ന് പൊലീസുകാരെ സേനയിൽ നിന്ന് പിരിച്ചുവിട്ടു. ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്, ഡ്രൈവർ ഷെറി എസ് രാജ്, സിപിഒ റെജി ഡേവിഡ് എന്നിവർക്കെതിരെയാണ് നടപടി. പീഡനക്കേസ് പ്രതികളെയും അന്വേഷണത്തിൽ അട്ടിമറി നടത്തിയവരെയുമാണ് പിരിച്ചുവിട്ടത്. തിരുവനന്തപുരം കമ്മീഷണർ സി എച്ച് നാഗരാജുവിന്റേതാണ് നടപടി.
ഭൂനികുതി അടയ്ക്കാത്തതിന് ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചന് നികുതി വകുപ്പ് നോട്ടീസ് അയച്ചു. നടിയുടെ പേരിലുള്ള നാസിക്കിലെ ഒരു ഹെക്ടർ ഭൂമിക്ക് നികുതി അടയ്ക്കാത്തതിനാണ് നോട്ടീസ്. 2023 ജനുവരി 9ന് പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം ഐശ്വര്യ റായി 21,960 രൂപയാണ് നികുതിയായി അടയ്ക്കാനുള്ളത്.