ജില്ലാ ആസ്ഥാനത്തേക്ക് മെട്രോ നീട്ടുന്നതിനായി സ്ഥലം വിട്ടുനൽകിയ 134 ഭൂവുടമകൾക്ക് വില നൽകാൻ 100 കോടി രൂപ അനുവദിച്ചു. വാഴക്കാല വില്ലേജ് പരിധിയിലെ 101 ഉടമകൾക്കും വാടകക്കാരായ വ്യാപാരികൾക്കും 69 കോടി രൂപ നൽകും. ബാക്കി തുക പൂണിത്തുറ, ഇടപ്പള്ളി സൗത്ത് വില്ലേജ് പരിധിയിലെ 33 ഭൂവുടമകൾക്കാണ് നൽകുന്നത്.
ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയോദ്യാനത്തിലാണ് 'മോദി സർക്യൂട്ട്' ടൂറിസം പദ്ധതി ആരംഭിക്കുന്നത്. അതിജീവന റിയാലിറ്റി ഷോയായ 'മാൻ വേഴ്സസ് വൈൽഡ്'ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആതിഥേയനായ ബിയര്‍ ഗ്രിൽസും ദേശീയോദ്യാനത്തിനുള്ളിൽ സന്ദർശിച്ച സ്ഥലങ്ങൾ ഉൾപ്പെടുത്തിയാണ് പദ്ധതി വികസിപ്പിക്കുന്നത്.
കോളയാട് പഞ്ചായത്തിലെ ചെക്കിയേരി പൂളക്കുണ്ട് പട്ടികവർഗ കോളനിയിൽ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്.കണ്ണവത്തെ കൊടും വനത്തിൽ രണ്ടുമണിക്കൂറിലധികമാണ് അർഷൽ ഒറ്റയ്ക്ക് അലഞ്ഞുനടന്നത്.ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് കുടുംബങ്ങങ്ങൾ അര്‍ഷലിനെ കണ്ടെത്തിയത്.