പോപ് ഇതിഹാസം മൈക്കിൾ ജാക്സന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. 'മൈക്കിൾ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം അന്റോയിൻ ഫ്യൂകയാണ്. ജാക്സന്റെ ജീവിതത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും ഇതുവരെ പറയാത്ത കാര്യങ്ങളും ചിത്രത്തിലുണ്ടാകും. ജോൺ ലോഗൻ തിരക്കഥയെഴുതുന്ന ചിത്രം നിർമ്മിക്കുന്നത് ഗ്രഹാം കിങാണ്.
പാറശാല ഷാരോൺ വധക്കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. കാമുകൻ ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ കുറ്റപത്രത്തിൽ. ഗ്രീഷ്മ അറസ്റ്റിലായി 85-ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. 2022 ഒക്ടോബർ 14നാണ് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകിയത്.
സാർസ്-കൊവിഡ് 19 വൈറസുകൾ ഭ്രൂണത്തെയും ബാധിക്കുമെന്ന് പുതിയ പഠനം. അമ്മയുടെ കൊവിഡ്-19 അണുബാധ ഗർഭസ്ഥ ശിശുവിന് വൈകല്യങ്ങൾക്ക് കാരണമാകുമെന്നും തലച്ചോറിലെയും മറ്റ് അവയവങ്ങളിലെയും രക്തക്കുഴലുകൾക്ക് പരിക്കുകൾ വരുത്തുമെന്നും പഠനം സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഭ്രൂണങ്ങളിലെ ആഘാതം വകഭേദങ്ങൾ അനുസരിച്ച് വ്യത്യാസപ്പെടും.