ടെക്നോപാർക്കിൽ മിനി ടൗണ്‍ഷിപ്പ്; പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം, ചിലവ് 1600 കോടി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ടെക്നോപാർക്കിൽ മിനി ടൗണ്‍ഷിപ്പ്; പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം, ചിലവ് 1600 കോടി

Jan 20, 2023, 08:35 AM IST

ടെക്നോപാര്‍ക്കിന്റെ തോന്നയ്ക്കലിലെ നാലാം കാമ്പസില്‍ മിനി ടൗണ്‍ഷിപ്പിനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ഒരേ കാമ്പസിൽ ജോലി, ഷോപ്പിംഗ് സൗകര്യങ്ങൾ, പാർപ്പിട സൗകര്യങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ എന്നിവയുൾപ്പെടെ സംയോജിതമായ പദ്ധതിയാണിത്. 30 ഏക്കറിൽ 1,600 കോടി രൂപ മുടക്കിയാണ് പദ്ധതി പൂർത്തിയാക്കുന്നത്.

മണ്ണ് മാഫിയാ ബന്ധം; മംഗലപുരം പൊലീസ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും സ്ഥലംമാറ്റം

Jan 20, 2023, 08:54 AM IST

ഗുണ്ടകളുമായും മണൽ മാഫിയയുമായുമുള്ള ബന്ധം വ്യക്തമായതോടെ മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പേരെയും മാറ്റി. അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്ത റൂറൽ പൊലീസ് സൂപ്രണ്ട് ഡി ശിൽപ മറ്റ് 25 പേരെ സ്ഥലം മാറ്റി. സ്റ്റേഷനിലെ സ്വീപ്പർ തസ്തികയിലുള്ളവരെ മാറ്റിയില്ല. പകരം 25 പേരെ സ്റ്റേഷനിൽ നിയമിക്കുകയും ചെയ്തു.

ബ്രിജ് ഭൂഷൺ വീണ്ടും വിവാദത്തിൽ; ഗുസ്തി താരത്തിന്‍റെ മുഖത്തടിക്കുന്ന വീഡിയോ പുറത്ത്

Jan 20, 2023, 09:19 AM IST

ലൈംഗികാരോപണം ഉൾപ്പെടെ ഉയർത്തി ദേശീയ ഗുസ്തി താരങ്ങൾ പ്രതിഷേധം തുടരുന്നതിനിടെ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് ഗുസ്തി താരത്തിന്റെ മുഖത്തടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. റാഞ്ചിയിൽ നടന്ന അണ്ടർ 15 ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിനിടെയാണ് സംഭവം.