മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും ഇന്ന് ഗവര്‍ണറെ കാണും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും ഇന്ന് ഗവര്‍ണറെ കാണും

Sep 21, 2022, 01:59 PM IST

മന്ത്രി എം ബി രാജേഷും ചീഫ് സെക്രട്ടറിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് മൂന്ന് മണിക്കാകും കൂടിക്കാഴ്ച്ച. ലഹരി ബോധവല്‍ക്കരണ പരിപാടിക്ക് ക്ഷണിക്കാനാണ് ഗവര്‍ണറെ കാണുന്നതെന്നാണ് വിശദീകരണമെങ്കിലും സര്‍ക്കാരുമായുള്ള ഭിന്നത ഉള്‍പ്പടെ ചര്‍ച്ചയായേക്കുമെന്നാണ് വിവരം.

മോഷണം പോയ വാഹനത്തിന് നഷ്ടപരിഹാരം നൽകാതെ കമ്പനി; 6.68 ലക്ഷം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍

Sep 21, 2022, 02:14 PM IST

മോഷണം പോയ വാഹനത്തിന് ഇൻഷുറൻസ് കമ്പനി 6.68 ലക്ഷം രൂപ നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്. ചീക്കോട് സ്വദേശി ഫസലുൽ ആബിദിന്‍റെ മോഷണം പോയ വാഹനത്തിനാണ് ഇൻഷുറൻസ് കമ്പനി 668796 രൂപ നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 4510 പുതിയ കോവിഡ് കേസുകൾ

Sep 21, 2022, 02:02 PM IST

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 4510 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.33 ശതമാനമാണ്. ഇതോടെ രാജ്യത്തെ സജീവ കേസുകൾ 46216 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5640 കോവിഡ് രോഗികൾ രോഗമുക്തി നേടി. നിലവിൽ രോഗമുക്തി നിരക്ക് 98.71 ശതമാനമാണ്.