ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ട്രോളി മന്ത്രി വി.ശിവൻകുട്ടി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ട്രോളി മന്ത്രി വി.ശിവൻകുട്ടി

Sep 19, 2022, 10:03 PM IST

സിപിഎം-ഗവര്‍ണര്‍ പോരിനിടെ തിങ്കളാഴ്ച സര്‍ക്കാരിനെതിരേ വാര്‍ത്താസമ്മേളനം വിളിച്ച് രംഗത്തെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ട്രോളി മന്ത്രി വി.ശിവന്‍കുട്ടി.വിയറ്റ്‌നാം കോളനി എന്ന സിനിമയില്‍ ശങ്കരാടി എന്ന കഥാപാത്രം ഒരു രേഖ പുറത്ത് വിടുമെന്ന് പറഞ്ഞു നടന്നു. അവസാനം കൈ ഇങ്ങനെ കാണിച്ച് ഇതാണാ രേഖ എന്ന് പറഞ്ഞത് പോലെയായി ഗവര്‍ണറുടെ തിങ്കളാഴ്ചത്തെ വാര്‍ത്താസമ്മേളനമെന്ന്-ശിവന്‍ കുട്ടി പറഞ്ഞു

രണ്ട് സിക്‌സറുകൾക്കപ്പുറം രോഹിതിനെ കാത്തിരിക്കുന്നത് റെക്കോർഡ്

Sep 19, 2022, 10:23 PM IST

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര നാളെ ആരംഭിക്കാനിരിക്കെ, രോഹിത് ശർമയ്ക്കു മുന്നിൽ ചരിത്രനേട്ടം. ടി20യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ താരമാകാൻ രോഹിത്തിന് വേണ്ടത് 2 സിക്‌സറുകൾ കൂടി. നിലവിൽ 171 ടി20 സിക്സറുകളാണ് രോഹിതിന്റെ പേരിലുള്ളത്. 172 സിക്സറുകളുമായി ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്റ്റിലാണ് ഒന്നാമത്.

ഇന്ത്യൻ വിദ്യാർഥിക്ക് 38 ലക്ഷം രൂപ പാരിതോഷികം നൽകി ഇൻസ്റ്റഗ്രാം

Sep 19, 2022, 10:09 PM IST

മെറ്റായുടെ കീഴിലുള്ള ഇൻസ്റ്റാഗ്രാം ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നാണ്. ഇൻസ്റ്റഗ്രാമിന് ഇന്ത്യയിലും കോടിക്കണക്കിന് ഉപയോക്താക്കളുണ്ട്. ഇൻസ്റ്റഗ്രാം ഇന്ത്യയിലെ ഒരു വിദ്യാർത്ഥിക്ക് 38 ലക്ഷം രൂപ സമ്മാനം നൽകി. പ്രതിഫലം വെറുതെയല്ല, മറിച്ച് ഇൻസ്റ്റയിൽ ഒരു വലിയ തെറ്റ് കണ്ടെത്തിയതിനാണ്.