ഫ്ലൈറ്റ് അറ്റൻഡന്റിനോട് മോശമായി പെരുമാറിയ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ഡൽഹി-ഹൈദരാബാദ് സ്പൈസ്ജെറ്റ് വിമാനത്തിലാണ് സംഭവം. ശേഷം സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു. ഒരു യാത്രക്കാരൻ വാക്ക് തർക്കത്തിലേർപ്പെടുകയും മറ്റൊരു യാത്രക്കാരൻ പ്രശനത്തിൽ ഇടപ്പെടുന്നതുമായ വീഡിയോ വൈറലായിരുന്നു.
പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാന ഇറങ്ങി. രാത്രി ഏഴരയോടെയാണ് അരിമണി എസ്റ്റേറ്റിന് സമീപം ചൂലിപ്പാടത്ത് കാട്ടാന എത്തിയത്. നെൽവയലിൽ ഇറങ്ങിയ ആന കൃഷി നശിപ്പിച്ചു. ഒരു തെങ്ങും ആന മറിച്ചിട്ടിട്ടുണ്ട്. പിടി7 നെ പിടികൂടി തൊട്ടടുത്ത ദിവസമാണ് വീണ്ടും ആനയിറങ്ങിയത്.
എറണാകുളം കളമശേരിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ കേസിലെ മുഖ്യപ്രതി ജുനൈദ് പിടിയിൽ. മലപ്പുറത്ത് നിന്നാണ് പിടിയിലായത്. സുനാമി ഇറച്ചി റാക്കറ്റിലേക്കെത്താനുള്ള പ്രധാന കണ്ണി കൂടിയാണ് ജുനൈസ്. ഇറച്ചി പിടിച്ചെടുത്ത വീട്ടിൽ നടത്തിയ റെയ്ഡിൽ 49 ഹോട്ടലുകളുടെ ബില്ലുകളും ലഭിച്ചിരുന്നു.