സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിദ്യാഭ്യാസ വകുപ്പ് നിരോധിച്ചു. സ്കൂൾ കാമ്പസിലും ക്ലാസ് മുറിയിലും വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതു സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിക്കഴിഞ്ഞു.
ബിടിഎസ് വീണ്ടും ഒരുമിക്കുന്നു. ഫിഫ ലോകകപ്പിന്റെ പ്രമോഷണൽ ഗാനത്തിനായി ടീം വീണ്ടും ഒന്നിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. 'ഗോൾ ഓഫ് ദ് സെഞ്ചുറി' എന്ന കാമ്പയിന്റെ ഭാഗമായാണ് ബിടിഎസ് വീണ്ടും ഒരുമിക്കുന്നത്. എന്നാൽ ആൽബം എപ്പോൾ പുറത്തിറക്കുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
മുൻ എസ്ബിഐ കാർഡ് സിഎഫ്ഒ നളിൻ നേഗിയെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിച്ചതായി ഫിൻടെക് പ്ലാറ്റ്ഫോമായ ഭാരത്പേ അറിയിച്ചു. ഭാരത്പേയുടെ സാമ്പത്തിക പ്രവർത്തനത്തിന്റെ ചുമതല നേഗി ഏറ്റെടുക്കുകയും 2023 മാർച്ചോടെ കമ്പനിയെ ഇബിഐടിഡിഎ പോസിറ്റീവ് ആക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യും.